വടക്കാഞ്ചേരി: ഭാര്യയുടെ ഒരു ലക്ഷം രൂപയും, 50 പവന്റെ സ്വർണാഭരണങ്ങളും തട്ടിയെടുത്ത് പീഡിപ്പിക്കുകയും ചെയ്ത കേസിൽ കോടതിയിൽ നിന്നും ജാമ്യമെടുത്ത് മുങ്ങിയ പ്രതിയെ വടക്കാഞ്ചേരി പോലീസ് അറസ്റ്റു ചെയ്തു. എങ്കക്കാട്, മങ്കര പോക്കാക്കില്ലത്ത് ബീരാവു മകൻ ഷാജഹാനെ (40)യാണ് അറസ്റ്റു ചെയ്തത്.
2006ലാണ് കേസിനാസ്പദമായ സംഭവം. തോന്നൂർക്കരയിലുള്ള സഹോദരിയുടെ മകളുടെ വീട്ടിൽ നിന്നാണ് പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ച പ്രതിയെ പിടികൂടിയത്.
വടക്കാഞ്ചേരി സിഐ പി.എസ്.സുരേഷിന്റെ നേതൃത്വത്തിൽ എസ്ഐ കെ.സി.രതീഷ്, എഎസ്ഐ ആനന്ദൻ, സിപിഒ സജീവ്, ജോബിൻ ഐസക്, സിന്ധു എന്നിവരാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.