കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയയെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.
ഷാജൻ സ്കറിയക്കെതിരെ ഇഡിക്ക് ലഭിച്ച പരാതികളുടെ സത്യാവസ്ഥ പരിശോധിക്കുന്നതിനും വിവര ശേഖരണത്തിനുമായിട്ടാണ് ഷാജൻ ഇഡി ഓഫീസിൽ എത്തിയിരിക്കുന്നതെന്നാണ് വിവരം.
നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും ഷാജൻ ഹാജരായിരുന്നില്ല. ചോദ്യം ചെയ്യൽ ഇതുവരെ ആരംഭിച്ചിട്ടില്ല. വിദേശത്ത് നിന്നും പണം എത്തിയതുമായി ബന്ധപ്പെട്ടും ഷാജനെ ചോദ്യം ചെയ്യും.