
കായംകുളം : വീട്ടിലിരുന്നാല്‍ നമ്മൾ കൊറോണയെ ഓടിക്കാം …. വീട്ടീന്ന് ഇറങ്ങിയാലോ നമ്മളെ കൊറോണ ഓടിക്കും . കൊറോണ വ്യാപനം തടയാൻ സമൂഹത്തിന് സന്ദേശവുമായി കോളേജ് പ്രൊഫസർ പാടിയ പാരഡി ഗാനം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു.
കോഴിക്കോട് വടകര മടപ്പള്ളി ഗവൺമെൻറ് കോളേജിലെ കൊമേഴ്സ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസറായ കായംകുളം ഷെമി കോട്ടേജിൽ ഷജീം ഷെരീഫ് സ്വന്തമായി ചിട്ടപ്പെടുത്തിയ പാരഡി ഗാനമാണ് വൈറലായത്.
വരാന്ന് പറഞിട്ട് ചേട്ടൻ വരാതിരിക്കരുതേ എന്ന കലാഭവൻ മാണിയുടെ മനോഹര നാടൻ പാട്ടിൻറ്റെ ഈണത്തിലും താളത്തിലുമാണ് ഷജീം ഗാനം ആലപിച്ചിരിക്കുന്നത്.
കായംകുളം എം എസ് എം കോളേജിലെ പഠന കാലത്ത് അനുകരണ കലയായ മിമിക്രിയിലും പാരഡി ഗാനാലാപനത്തിലും മികവ് പുലർത്തിയിരുന്നു.
ഇപ്പോൾ കോളേജ് അധ്യാപകനായി ജോലി ചെയ്യുമ്പോഴും ഉള്ളിലെ കലാപരമായ കഴിവുകളെ ഒപ്പം ചേർത്ത് നിർത്താനുള്ള പരിശ്രമത്തിലാണ് ഷാജീമിപ്പോൾ.