എനിക്ക് ജോസിനെ അറിയാം. അദ്ദേഹത്തെക്കുറിച്ച് സിനിമയെടുക്കാൻ ഞാനും രഞ്ജി പണിക്കരും തീരുമാനിച്ചിരുന്നതുമാണ്.
എന്നാൽ ജിനുവിന്റെ തിരക്കഥ തീർത്തും വ്യത്യസ്തമാണ്. കടുവ എന്നത് ഒരു യുവ പ്ലാന്ററുടെ കഥയാണ്.
ഇതിന് ജോസുമായി ഒരു ബന്ധവുമില്ല. കാര്യമറിയാതെ ആളുകൾ വിവാദമുണ്ടാക്കുകയാണ്.
ഞാനും പൃഥ്വിരാജും മാത്രമാണ് കടുവയുടെ മുഴുവൻ തിരക്കഥ വായിച്ചിട്ടുള്ളത്.
യഥാർത്ഥത്തിൽ ജിനു ഈ തിരക്കഥ മറ്റൊരു സംവിധായകന് വേണ്ടി എഴുതിയതാണ്.
അത് നടക്കാതെ പോയപ്പോൾ എന്നിലേക്ക് വന്നു. കടുവാക്കുന്നേൽ കുറുവാച്ചൻ എന്ന കഥാപാത്രം തീർത്തും സാങ്കൽപികമാണ്.
-ഷാജി കൈലാസ്