മലയാളത്തിന്റെ പ്രിയതാരങ്ങളായ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരു മെഗാസ്റ്റാര്‍ ചിത്രം ഒരുക്കുന്നതിനുള്ള തയാറെടുപ്പിലായിരുന്നു ഷാജി കൈലാസ്. വര്‍ഷങ്ങളായി ഇതിനുള്ള അണിയറ പ്രവര്‍ത്തനങ്ങളും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ചിത്രം തന്നെ ഉപേക്ഷിക്കുന്ന അവസ്ഥയാണ്.
ചിത്രം ഉപേക്ഷിച്ചതിനെക്കുറിച്ച് നിരവധി കഥകള്‍ സൈബര്‍ ലോകത്ത് പ്രചരിച്ചതോടെ സംവിധായകന് ഷാജി കൈലാസ് തന്നെ ഫേസ്ബുക്കിലൂടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. നാലുവര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഈ ചിത്രം തീരുമാനിച്ചിരുന്നെന്നും എന്നാല്‍ ചിത്രം ഉപേക്ഷിക്കാന്‍ കാരണം ഇരുവരുടെയും ഡേറ്റുകള്‍ തമ്മില്‍ ക്ലാഷായതുകൊണ്ടാണെന്നും ഷാജി കൈലാസ് പറഞ്ഞു.
തിരക്കഥാകൃത്തുക്കളായ രഞ്ജി പണിക്കര്‍, രഞ്ജിത് എന്നിവരുടെ തിരക്കുകകളും പ്രശ്നമായെന്നും അദ്ദേഹം പറഞ്ഞു. പ്രോജക്ട് ഉപേക്ഷിച്ചതിനെക്കുറിച്ച് വാസ്തവവിരുദ്ധമായ പല വാര്‍ത്തകളും മീഡിയകളില്‍ കാണുന്നെന്നും മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിലുള്ള അത്തരം അപവാദപ്രചരണങ്ങള്‍ക്ക് ദയവായി കാതുകൊടുക്കാതിരിക്കുക. എന്നും അദ്ദേഹം പറഞ്ഞു. എന്നെ സംബന്ധിച്ച് എല്ലാവരോടും ബഹുമാനത്തോടെയാണ് ഇടപെടുന്നതെന്നും ഞാന്‍ കാരണം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെകില്‍ സദയം ഖേദിക്കുന്നെന്നും ഷാജി കൈലാസ് പറഞ്ഞു.