മമ്മൂട്ടിയെ കൊണ്ടു നിർത്തിയാൽത്തന്നെ ഒരു ഉത്സവത്തിന്റെ പ്രതീതിയാണ്. ഭയങ്കര ജെന്റിൽ ആൻഡ് മാൻലിയല്ലേ. ഒരു പവറുണ്ട്. അദ്ദേഹത്തിന്റെ നോട്ടമൊക്കെ കണ്ടാൽത്തന്നെ നമുക്കൊരു ഫീൽ കിട്ടും.
മമ്മൂട്ടിയെ ആദ്യമായി കാണുന്നതു പാവം പൂർണിമ എന്ന സിനിമ ചെയ്യുന്ന സമയത്താണ്. ഞങ്ങളുടെ വീടിന്റെ അടുത്തുള്ള ജില്ലാ കോടതിയിൽവച്ചാ ണ് ആ രാത്രി എന്ന സിനിമയുടെ ഷൂട്ട് നടക്കുന്നത്.
അന്നു മമ്മൂക്ക സ്റ്റൈലായിട്ട് വന്നിറങ്ങുന്നതൊക്കെ കണ്ടുനിന്നിരുന്നു. പിന്നീട് സിനിമയിൽ വർക്കുചെയ്യാൻ തുടങ്ങിയപ്പോഴാണ് പരിചയപ്പെടുകയും നല്ല ബന്ധം സൃഷ്ടിക്കാനും കഴിഞ്ഞത്. -ഷാജി കൈലാസ്