പ​രീ​ത്പ​ണ്ഡാ​രി​യി​ലെ സം​ഗീ​ത​വി​സ്മ​യ​ങ്ങ​ൾ

harith

സു​ബ്ര​ഹ്മ​ണ്യ​പു​രത്തി​ലെ “ക​ണ്‍​ക​ൾ ഇ​ര​ണ്ടാ​ൽ’ എ​ന്നു തു​ട​ങ്ങു​ന്ന ഗാ​നം ആ​സ്വ​ദി​ക്കാ​ത്ത മ​ല​യാ​ളി​ക​ൾ കാ​ണി​ല്ല.  ത​മി​ഴ്നാ​ട്ടു​കാ​ര​നാ​യ ബെ​ല്ലി രാ​ജാ​ണ് ഈ ​ഗാ​നം പാ​ടി ജ​ന​ങ്ങ​ളു​ടെ ഇ​ഷ്ട​ഗാ​യ​ക​നാ​യി മാ​റി​യ​ത്.  ത​മി​ഴി​ൽ ഗാ​യ​ക​നാ​യാ​ണ് അ​ര​ങ്ങേ​റി​യ​തെ​ങ്കി​ൽ, മ​ല​യാ​ള​ത്തി​ൽ ബെ​ല്ലി​രാ​ജ നി​ർ​മാ​താ​വാ​യി അ​ര​ങ്ങേ​റു​ന്നു.  ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍ നാ​യ​ക​നാ​യി അ​ഭി​ന​യി​ക്കു​ന്ന പ​രീ​ത് പ​ണ്ഡാ​രി എ​ന്ന ചി​ത്ര​മാ​ണ് ബെ​ല്ലി​രാ​ജ നി​ർമി​ക്കു​ന്ന​ത്.  എ​ന്‍റെ മൊ​യ്തീ​ൻ എ​ന്ന ചി​ത്ര​ത്തി​ലെ മൊ​യ്തീ​ന്‍റെ നാ​ടാ​യ കോ​ഴി​ക്കോ​ട് മു​ക്ക​ത്തു​നി​ന്ന് സം​വി​ധാ​യ​ക​നാ​കാ​ൻ എ​ത്തി, നി​ർ​മാ​താ​വാ​യി​മാ​റി​യ ഷൈ​ബി​നാ​ണ് ബെ​ല്ലി​രാ​ജി​നെ മ​ല​യാ​ള​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ച് ആ​ന​യി​ച്ച​ത്.  ചെ​ന്നൈ ഫി​ലിം ഫാ​ക്ട​റി​ക്കു​വേ​ണ്ടി ഷൈ​ബി​നും, ബെ​ല്ലി​രാ​ജ​യും ചേ​ർ​ന്നാ​ണ് പ​രീ​ത്പ​ണ്ഡാ​രി നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
സു​ബ്ര​ഹ്മ​ണ്യ​പു​രത്തി​ന് മി​ക​ച്ച ഗാ​യ​ക​നു​ള്ള ത​മി​ഴ്നാ​ട് സം​സ്ഥാ​ന അ​വാ​ർ​ഡ് ബെ​ല്ലി​രാ​ജ നേ​ടി​യ​പ്പോ​ൾ ആ​ദ്യം അ​ഭി​ന​ന്ദി​ച്ച​ത് ഷൈ​ബി​നാ​യി​രു​ന്നു.  സു​ബ്ര​ഹ്മ​ണ്യ​പു​ര​ത്തി​ന് മു​ന്പേ​ത​ന്നെ സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്ന ഇ​വ​ർ, അ​തോ​ടെ ആ​ത്മ​മി​ത്ര​ങ്ങ​ളാ​യി മാ​റു​ക​യാ​യി​രു​ന്നു.  അ​ങ്ങ​നെ​യാ​ണ്, ഷൈ​ബി​ന്‍റെ വ​ലി​യൊ​രു ആ​ഗ്ര​ഹം സാ​ധൂ​ക​രി​ക്കാ​ൻ ബെ​ല്ലി​രാ​ജ് ഇ​റ​ങ്ങി​പ്പു​റ​പ്പെ​ട്ട​ത്.  ഷൈ​ബി​ന്‍റെ മ​ന​സി​ൽ കു​റ​ച്ചു​കാ​ല​മാ​യി മ​ങ്ങാ​തെ കി​ട​ന്ന ക​ഥ​യാ​ണ് പ​രീ​ത്പ​ണ്ഡാ​രി​യു​ടേ​ത്.  ക​ഥ ബെ​ല്ലി​രാ​ജ​യ്ക്കും ഇ​ഷ്ട​മാ​യി.  അ​ങ്ങ​നെ പ​രീ​ത്പ​ണ്ഡാ​രി​യു​ടെ ക​ഥ സി​നി​മ​യാ​യി.
പ​രീ​ത്പ​ണ്ഡാ​രിയി​ൽ ഒ​രു ഗാ​നം ബെ​ല്ലി​രാ​ജ ആ​ല​പി​ക്കു​ന്നു​മു​ണ്ട്.  സു​ബ്ര​ഹ്മ​ണ്യ​പു​ര​ത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​യ​ക​ൻ ജ​യിം​സ് വ​സ​ന്ത​ൻ ത​ന്നെ​യാ​ണ് ഗാ​ന​ത്തി​ന് സം​ഗീ​തം പ​ക​ർ​ന്ന​ത്.  ചി​ത്ര​ത്തി​ലെ എ​ല്ലാ ഗാ​ന​ങ്ങ​ളും ചി​ട്ട​പ്പെ​ടു​ത്തി​യ​ത് ജ​യിം​സ് വ​സ​ന്ത​ൻ ആ​ണ്.  ഈ ​ഗാ​ന​ങ്ങ​ളി​ലൂ​ടെ ജ​യിം​സ് വ​സ​ന്ത​ൻ മ​ല​യാ​ള​ത്തി​ൽ അ​ര​ങ്ങേ​റു​ക​യും ചെ​യ്തു.  ചി​ത്ര​ത്തി​ന്‍റെ റിക്കാ​ർ​ഡിം​ഗ് നി​ർ​വഹി​ച്ച​തും ജ​യിം​സ് വ​സ​ന്ത​ൻ ത​ന്നെ.  ത​മി​ഴി​ലെ ഏ​റ്റ​വും വി​ല​യു​ള്ള മ്യൂ​സി​ക് ഡ​യ​റ​ക്ട​റെ മ​ല​യാ​ള​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച​തി​ന്‍റെ ത്രി​ല്ലി​ലാ​ണ് നി​ർ​മാ​താ​ക്ക​ളാ​യ ഷൈ​ബി​നും, ബെ​ല്ലി​രാ​ജും.  പ​രീ​ത്പ​ണ്ഡാ​രിയി​ൽ ബെ​ല്ലി​രാ​ജ പാ​ടി​യ “ഏ​ക​ത്തി​ൻ പൊ​രു​ൾ നീ’ ​എ​ന്നു തു​ട​ങ്ങു​ന്ന ഗാ​നം ടി​വി ചാ​ന​ലു​ക​ളി​ലൂ​ടെ​യും​മ​റ്റും ഇ​പ്പോ​ൾ ഹി​റ്റാ​യി​മാ​റി​ക്ക​ഴി​ഞ്ഞു.
പാ​ച​കം ഒ​രു ക​ല​യാ​ക്കി​മാ​റ്റി​യ പ​രീ​ത്പ​ണ്ഡാ​രി​യു​ടെ​യും ഭാ​ര്യ ഹൗ​വയു​ടെ​യും മൂ​ന്നു പെ​ണ്‍​മ​ക്ക​ളു​ടെ​യും ജീ​വി​ത​മാ​ണ് ഈ ​ഗാ​ന​രം​ഗ​ത്തി​ലൂ​ടെ സം​വി​ധാ​യ​ക​ൻ ഗ​ഫൂ​ർ ഇ​ല്യാ​സ് പ​ക​ർ​ത്തിയത്.  ഗാ​ന​രം​ഗ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി ചി​ത്രീ​ക​രി​ച്ച ഈ ​സിനിമയി​ൽ പ​രീ​ത്പ​ണ്ഡാ​രി​യാ​യി ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍ ഗം​ഭീ​ര പ്ര​ക​ട​നം ന​ട​ത്തു​ന്നു.  ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ ഈ സിനിമ ഈ മാസം തന്നെ ചെ​ന്നൈ ഫി​ലിം​ഫാ​ക്ട​റി തി​യ​റ്റ​റി​ലെ​ത്തി​ക്കും.
നി​ർ​മാ​ണം – ഷൈ​ബി​ൻ ടി., ​ബെ​ല്ലി​രാ​ജ്, തി​ര​ക്ക​ഥ, സം​വി​ധാ​നം – ഗ​ഫൂ​ർ ഇ​ല്യാ​സ്, കാ​മ​റ – ഫൈ​സ​ൽ വി ​ഖാ​ലി​ദ്, ഗാ​ന​ങ്ങ​ൾ – റ​ഫീ​ക് അ​ഹ​മ്മ​ദ്, ബാ​പ്പു വെ​ളി​പ്പ​റാ​ന്പ്,സം​ഗീ​തം – ജ​യിം​സ് വ​സ​ന്ത​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​ർ – ക്ലി​ന്‍റ​ൻ ​പെ​രേ​ര. ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍,സ​ജി​ത മ​ഠ​ത്തി​ൽ, ജോ​യി​മാ​ത്യു, ടി​നി​ടോം, ജാ​ഫ​ർ ഇ​ടു​ക്കി, സു​നി​ൽ സു​ഖ​ദ, സ​ത്താ​ർ, അ​നി​ൽ മു​ര​ളി, ശ്രീ​നി​ ഞാ​റ​യ്ക്ക​ൽ, ജോ​ർ​ജ്, സു​ദ​ർ​ശ​ൻ ആ​ല​പ്പു​ഴ, അ​ൻ​സി​ ബ​ഹ​സ​ൻ, ര​ശ്മി സ​തീ​ഷ്, ക​ബ​നി, പ്രി​യ​ങ്ക, മാ​യ സു​രേ​ഷ്, ശാ​ന്ത​കു​മാ​രി, ദീ​പി​ക, ജു​നൈ​ദ്, പോ​ളി, റോ​ഷ്നി എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു.
 -അ​യ്മ​നം സാ​ജ​ൻ

Related posts