ദിലീപിനെ താരസംഘടന അമ്മയില്‍ നിന്ന് പുറത്താക്കിയ തീരുമാനം ശരിയായിരുന്നുവെന്ന് നടന് കലാഭവന്‍ ഷാരോണ്‍. അന്ന് എല്ലാവരും ഒന്നിച്ചെടുത്ത തീരുമാനം ഇപ്പോള്‍ പുനപരിശോധിക്കണമെന്നും അദേഹം പറഞ്ഞു. പൃഥ്വിരാജിന്റെ സമ്മര്‍ദ്ദത്തില്‍ മമ്മൂട്ടി കൈക്കൊണ്ട തീരുമാനമാണ് അതെന്ന പ്രചാരണം തെറ്റാണ്. മുഴുവന്‍ പേരുടെയും അഭിപ്രായം ആരാഞ്ഞിരുന്നു, താനടക്കം തീരുമാനത്തെ പിന്തുണച്ചു. എന്നാല്‍ ദിലീപിന് ജാമ്യം കിട്ടിയ സാഹചര്യത്തില്‍ തീരുമാനം പിന്‍വലിക്കണോയെന്ന് അമ്മ തീരുമാനിക്കണം.
അതേസമയം, വിമന്‍ ഇന്‍ കലക്ടീവ് സംഘടനയെ വിമര്‍ശിക്കാനും നടന് മറന്നില്ല. സംഘടനയുടെ പ്രവര്‍ത്തനം സിനിമയിലെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാകണം. ചുരുക്കം ചില പേരുകളിലേക്കു സംഘടന ഒതുങ്ങരുത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉള്‍പ്പെടെ എല്ലാ സ്ത്രീകള്‍ക്കും അതില്‍ ഇടം നല്‍കണമെന്നും ഷാജോണ്‍ പറഞ്ഞു. നടിയെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ ദിലീപിനെ പിന്തുണച്ച് തുടക്കം മുതലേ നിലയുറപ്പിച്ച താരമാണ് ഷാജോണ്‍.