കോഴിക്കോട്: കൂടത്തായി റോയ്തോമസ് കൊലക്കേസില്‍ രഹസ്യമൊഴി എടുക്കാന്‍ പോലീസ്. ജോളിയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജു, ജോളിയുടെ മക്കളായ റോമോ, റെണാള്‍ഡ്, സിലിയുടെ സഹോദരന് സിജോ എന്നിവരുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനാണ് അന്വേഷണസംഘം കോഴിക്കോട് സിജെഎം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
റോയ് കൊലകേസില്‍ ഷാജുവിനെ മാപ്പുസാക്ഷിയാക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനമെന്നറിയുന്നു. റോയ്തോമസിനെ കൊലപ്പെടുത്തിയത് ജോളിയാണെന്നും അവര്‍ ഇത് തന്നോട് പറഞ്ഞിരുന്നതായും ഷാജു അന്വേഷണസംഘത്തിന് മൊഴിനല്‍കിയിരുന്നു. അന്ന് വീട്ടിലെ മുകള്‍ നിലയില്‍ റൊമോയും റോണാള്ഡും ഉറങ്ങി കിടക്കുന്നുണ്ടായിരുന്നു.
എന്നിട്ടും റോയ്തോമസില് ബാത്ത് റൂമില്‍ രക്തം ചര്‍ദിച്ച് മരിച്ചപ്പോള്‍ അയല്‍ വീട്ടുകാരെയാണ് ജോളി വിവരമറിയിച്ചത്. പിറ്റേന്ന് മൃതദേഹം വീട്ടില്‍ എത്തിയപ്പോള്‍ മാത്രമാണ് മക്കള്‍ വിവരമറിഞ്ഞത്. വീട്ടില്‍ അത്യാഹിതം നടന്നിട്ടും മക്കളെ വിളിച്ചുണര്ത്താത്തതും തുടര്‍ന്നുള്ള ജോളിയുടെ നീക്കങ്ങളും സംശയാസ്പദമായിരുന്നുവെന്ന് മക്കളും അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിരുന്നു.
ഈ സാഹചര്യത്തില്‍ ജോളിക്കെതിരേ നിര്‍ണായക തെളിവായി മാറിയേക്കാവുന്ന മൊഴികള്‍ കോടതിയില്‍ മാറ്റി പറയാതിരിക്കാനാണ് മജിസ്ട്രേറ്റിനുമുന്നില്‍ ഇവരെ എത്തിച്ച് രഹസ്യമൊഴി നല്‍കിപ്പിക്കാന്‍ അന്വേഷണസംഘം തയാറെടുക്കുന്നത്. കേസില്‍ നിര്ണായകമായമൊഴിയാണ് ഷാജുവും മക്കളും ജോളിക്കെതിരേ നല്‍കിയിരിക്കുന്നത്. അന്വേഷണസംഘം ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ തന്നെ ഷാജു ഇക്കാര്യങ്ങള്‍ േപാലീസിനോട് വിശദീകരിച്ചിരുന്നു.
റോയ്മരിക്കുന്ന സമയത്ത് സൗഹൃദ്ബന്ധംമാത്രമാണ് ഷാജുവുമായി ജോളിക്കുണ്ടായിരുന്നത്. റോയ് മരിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞശഷമാണ് ഷാജുവിനെ ജോളി വിവാഹം കഴിക്കുന്നത്. വിവാഹ ശേഷം ജോളി ഷാജുവിനോട് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ അന്വേഷണസംഘത്തിന് പ്രധാന മൊഴിയായി മാറിയിരിക്കുന്നത്.