ഷക്കീല തരംഗത്തിന് തുടക്കമിട്ട കിന്നാരത്തുമ്പികള്‍ക്ക് 16 വയസ്!

kinnarathumbikal-2000-malayalam-movie-trailer-shakeela-hema-sanju-malayalam-movie-hd-youtube-thumbnailമലയാള സിനിമയില്‍ ഷക്കീല എന്ന നടിക്ക് വലിയ സ്ഥാനമാണുള്ളത്. മലയാള സിനിമ വ്യവസായം തകര്‍ന്നടിഞ്ഞ 2000ത്തിന്റെ തുടക്കത്തില്‍ ഷക്കീല ചിത്രങ്ങളാണ് തീയേറ്ററുകളെയും നിര്‍മാതാക്കളെയും താങ്ങിനിര്‍ത്തിയത്. ആര്‍.ജെ. പ്രസാദെന്ന സംവിധായകന്റെ മേല്‍നോട്ടത്തില്‍ പിറന്ന കിന്നാരത്തുമ്പികള്‍ പുതിയൊരു തരംഗത്തിനു തുടക്കമിടുകയായിരുന്നു. കിന്നാരത്തുമ്പികള്‍ക്ക് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിട്ട് 16 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു.

മലയാള സിനിമയില്‍ കിന്നാരത്തുമ്പികള്‍ ഇന്നും അത്ഭുതമാണ്. കേവലം 15 ലക്ഷം രൂപ മുടക്കു മുതലില്‍ ഒരുങ്ങിയ ചിത്രമായിരുന്നു ഇത്. പ്രമുഖരെന്ന് പറയാന്‍ സലീംകുമാര്‍ (ആ സമയത്ത് സിനിമയില്‍ വലിയ തിരക്കുള്ള നടനായിരുന്നില്ല അദ്ദേഹം). സെക്കന്‍ഡ് ക്ലാസ് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തിനു വന്‍വരവേല്പാണ് ലഭിച്ചത്. പ്രത്യേകിച്ച് യുവാക്കളില്‍നിന്ന്. ഏറെക്കാലത്തിനുശേഷം തീയേറ്ററുകള്‍ ഉത്സവപ്പറമ്പുകളായി മാറി. ഇക്കാലത്തെപ്പോലെയായിരുന്നില്ല അന്ന് കാര്യങ്ങള്‍. ഷക്കീലയെന്ന പേര് പറയാന്‍ പോലും ആളുകള്‍ മടിച്ചിരുന്നു. പലരും സിനിമ കാണാന്‍ കയറിയത് ടവ്വല്‍ കൊണ്ട് മുഖംമറച്ചും ഹെല്‍മറ്റ് വച്ചുമാണ്.

നാലു കോടി രൂപയിലധികമാണ് തിയേറ്ററുകളില്‍ നിന്നു മാത്രം കിന്നാരത്തുമ്പികള്‍ സ്വന്തമാക്കിയത്. സാറ്റലൈറ്റ് റേറ്റും വീഡിയോ റൈറ്റ്‌സും മറ്റുമായി വേറെയും. കിന്നാരത്തുമ്പികള്‍ക്കുശേഷം നീലച്ചിത്രങ്ങളുടെ കുത്തൊഴുക്കായിരുന്നു. കുറേക്കാലം ഈ തരംഗം നിലനിന്നെങ്കിലും താത്ക്കാലികമായിരുന്നു. നീലച്ചിത്രങ്ങള്‍ വിട്ട് ഷക്കീലയും രേഷ്മയുമെല്ലാം ജനകീയ സിനിമകളുടെ ഭാഗമായി.

Related posts