മലയാളക്കരയെ ആകെ പിടിച്ചുകുലുക്കിയ മാദക സുന്ദരി ഷക്കീല തന്റെ അഭിനയ ജീവിതത്തിലെയും സ്വകാര്യ ജീവിതത്തിലെയും അനുഭവങ്ങളെക്കുറിച്ച് പറഞ്ഞതിങ്ങനെ. താൻ സിനിമാ മേഖലയിലേക്ക് എത്തിയത് അമ്മയുടെ നിർബന്ധത്തെ തുടർന്നായിരുന്നു.
സെക്സി ചിത്രങ്ങളിലൂടെയുള്ള തന്റെ വളർച്ച വളരെപ്പെട്ടനായിരുന്നു. എന്നാൽ വളരെ പെട്ടെന്ന് തന്നെ സിനിമാക്കാർ തഴയാൻ തുടങ്ങിയതോടെയാണ് താൻ പിന്നിട്ട വഴിയിലെ നല്ലതും ചീത്തയും തിരിച്ചറിഞ്ഞതെന്ന് താരം പറയുന്നു.
തന്നെ ഉപയോഗിച്ച് പലരും ധാരളം പണം സാമ്പാദിച്ചു. എന്നാൽ തനിക്ക് വലിയ സമ്പാദ്യമൊന്നും ഇല്ല. വലിയ ബാങ്ക് ബാലൻസ് എത്തിയതുകൊണ്ടല്ല താൻ അഭിനയം നിർത്തയതെന്നും നടി പറയുന്നു.
അന്നും ഇന്നും ഒരേ വീട്ടിലാണ് ഞാന്‍ താമസിക്കുന്നത്. ഞാന്‍ വലിയ പണക്കാരിയല്ല. പക്ഷെ എനിക്കുള്ളതില്‍ ഞാന്‍ സന്തുഷ്ടയും സന്തോഷവതിയുമാണ്. എന്റെ കരിയറില്‍ ഞാന്‍ ഒട്ടും സന്തോഷവതിയായിരുന്നില്ലെന്നും ഷക്കീല കൂട്ടിച്ചേർക്കുന്നു.
വിവാഹം, അങ്ങനെ ഒന്ന് ഇനി ജീവിതത്തില്‍ ഉണ്ടാവില്ല. ഒരു കുഞ്ഞിനെ എടുത്ത് വളര്‍ത്തണം എന്ന ആഗ്രഹമു ണ്ടെങ്കിലും എന്റെ കഴിഞ്ഞ കാലം ആ കുഞ്ഞിന്റെ ഭാവിയെ തകര്‍ക്കും. സ്വസ്ഥമായി ജീവിക്കാന്‍ അതിന് കഴിയില്ലെന്നും ഷക്കീല പറയുന്നു.