മലയാള സിനിമാ രംഗത്ത് എന്റെ സിനിമകൾക്കെതിരേയും ഗൂഡ നീക്കങ്ങൾ നടന്നിട്ടുണ്ട്. എന്റെ സിനിമകൾക്ക് സെൻസർ കൊടുത്തില്ല, എന്നെ ബാൻ ചെയ്യാൻ ആലോചിച്ചു.
എന്നെക്കുറിച്ച് ഒരു മുസ്ലിം മന്ത്രിയോട് പോയി സംസാരിച്ചു. അമ്മ അസോസിയേഷനാണ് അങ്ങനെ ചെയ്തത്. ഒരു നടനിൽ നിന്നാണ് ഞാൻ ഇക്കാര്യങ്ങൾ അറിഞ്ഞത്. ആ നടൻ അന്തരിച്ചു.
തിയറ്ററുകൾ കല്യാണ മണ്ഡപങ്ങൾ ആയിരുന്ന കാലത്താണ് എന്റെ സിനിമകൾ സിനിമാ മേഖലയ്ക്ക് താങ്ങായത്. എന്നാൽ ആണധികാരം ഉപയോഗിച്ച് എന്റെ കരിയർ അവർ ഇല്ലാതാക്കി.
2001ൽ തന്നെ ഇക്കാര്യങ്ങൾ ഞാൻ തുറന്നു പറഞ്ഞതാണ്. അന്ന് ആരും എന്നെ പിന്തുണച്ചില്ല. അതേസമയം ഇപ്പോൾ വരുന്ന തുറന്ന് പറച്ചിലുകൾ കാരണം മലയാള സിനിമാ രംഗത്തെ മാത്രം മോശമായി കാണേണ്ടതില്ലെന്നും ഷക്കീല പറയുന്നു.
ഇതൊരു പാൻ ഇന്ത്യൻ പ്രശ്നമാണ്. തമിഴിൽ കാസ്റ്റിംഗ് കൗച്ച് മലയാളത്തേക്കാൾ കൂടുതലാണ്. തമിഴിനേക്കാൾ കൂടുതൽ തെലുങ്ക് സിനിമാ രംഗത്ത് ഈ പ്രവണതയുണ്ട്. -ഷക്കീല