മണിയന്‍ പിള്ള രാജുവിന് താന് പ്രേമലേഖനം അയച്ചുവെന്ന് പറയുന്നത് വ്യാജവാര്‍ത്തെയന്ന് നടി ഷക്കീല. അമ്മ സുഖമില്ലാതെ കിടന്ന സമയത്ത് അദ്ദേഹം സാമ്പത്തികമായി സഹായിച്ചു. പ്രണയം ഒന്നും അതില്‍ തോന്നിയിരുന്നില്ല. മറ്റൊരാളുമായി താന്‍ അക്കാലത്ത് പ്രണയത്തില്‍ ആയിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി. ഇത്തരം വാര്‍ത്തകളോട് മനഃപൂര്‍വം പ്രതികരിക്കാത്തതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘എന്നെക്കുറിച്ച് വ്യാജമായ വാര്‍ത്തകള്‍ വന്നാലും ഞാന്‍ പ്രതികരിക്കാറില്ല. ഒരിക്കല്‍ ബി ഗ്രേഡ് സിനിമകളിലെ ഒരു നടി സെക്സ് റാക്കറ്റ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ നിന്റെ കൂട്ടുകാരി ഷക്കീലയ്ക്ക് ഇതിലെന്താണ് പങ്കെന്ന് കേരളത്തിലെ പോലീസ് ചോദിച്ചു. എനിക്ക് വല്ലാത്ത വിഷമമാണ് തോന്നിയത്. എനിക്ക് അവരുമായി യാതൊരു സൗഹൃദവും ഇല്ലായിരുന്നു. എന്നിട്ടും ആ പോലീസുകാരന്‍ എന്റെ പേര് വലിച്ചിഴച്ചു. ഇതിനെല്ലാം ഞാന്‍ പ്രതികരിക്കാന്‍ നിന്നാല്‍ വലിയ വിവാദമാകും. അതുകൊണ്ട് മൗനം പാലിച്ചു.’ഷക്കീല പറഞ്ഞു.
ഛോട്ടാമുംബൈയുടെ ചിത്രീകരണം നടക്കുന്നതിനിടെയാണ് ഷക്കീലയുടെ അമ്മ രോഗബാധിതയായത്. അടിയന്തരമായി ശസ്ത്രക്രിയ വേണ്ടി വന്നതിനെ തുടര്‍ന്നായിരുന്നു മണിയന്‍ പിള്ള രാജു സഹായിച്ചത്. അഭിനയിക്കേണ്ട രംഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയാകാതിരുന്നിട്ടും പ്രതിഫലം അദ്ദേഹം മുന്‍കൂറായി നല്‍കുകയായിരുന്നു. ഷക്കീല പറയുന്നു. ബി ഗ്രേഡ് സിനിമയില്‍ നിന്നു വിടവാങ്ങിയ ഷക്കീല ഇപ്പോള്‍ മുഖ്യധാര സിനിമകളില്‍ സജീവമാണ്.