സ്കൂളില്‍ പഠിക്കുന്ന സമയത്തുപോലും അധ്യാപകര്‍ ഭാവിയില്‍ എന്താവണമെന്ന് ചോദിച്ചാല്‍പോലും ഞാന്‍ പറഞ്ഞിരുന്നത് ഹൗസ് വൈഫ് എന്നായിരുന്നു.
ഡോക്ടര്‍, എൻജിനിയര്‍ എന്നുപോലും പറയാനുള്ള കഴിവ് അന്നെനിക്ക് ഉണ്ടായിരുന്നില്ല.
മലയാളം സിനിമകളില്‍ അഭിനയിക്കാന്‍ ക്ഷണിക്കാന്‍ വരുന്നവര്‍ ഒന്നും എന്നോട് വ്യക്തമായി കാര്യങ്ങള്‍ പറഞ്ഞിരുന്നില്ല.
ഞാന്‍ കുളിസീനില്‍ അഭിനയിക്കുന്പോള്‍ ടവല്‍ കൊണ്ട് കുറച്ച് ഭാഗം മറച്ചിരുന്നു.
പക്ഷെ ഞാന്‍ അഭിനയിച്ച് പോയശേഷം എന്റെ ദേഹത്തിന് ഡ്യൂപ്പിനെ വെച്ച് നഗ്നത ഷൂട്ട് ചെയ്ത് പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.
അതെല്ലാം അറിഞ്ഞശേഷമാണ് മലയാള സിനിമകളില്‍ ഇനി അഭിനയിക്കില്ലെന്ന് തീരുമാനിച്ചത്.
-ഷക്കീല