ഷക്കീലയോളം സദാചാര ആക്രമണങ്ങള്‍ നേരിട്ട വേറെ ഒരു നടിയുണ്ടാവില്ല. ഒരുകാലത്ത് മലയാള സിനിമയില്‍ ഹിറ്റുകള്‍ തീര്‍ത്ത്, ഒരു തരത്തില്‍ പറഞ്ഞാല്‍ ‘ലേഡി സൂപ്പര്‍സ്റ്റാര്‍’ എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന തരത്തിലായിരുന്ന ഷക്കീലയുടെ പോക്ക്.
ഷക്കീലാതരംഗത്തില് പെട്ട് മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ വരെ വീണു പോയിട്ടുണ്ടെന്നത് യാഥാര്‍ഥ്യവുമാണ്.
സ്വന്തം കുടുംബം പോലും തള്ളിപ്പറയപ്പെട്ട താരത്തെ ലോകം മാറിയതോടെ അംഗീകരിക്കാന്‍ സമൂഹവും തയ്യാറാവുകയായിരുന്നു.
മലയാളം മിനിസ്ക്രീനില്‍ പോലും ഷക്കീല നിറ സാന്നിധ്യമാണ്. ഫ്ളവേഴ്സ് ചാനലിലെ സുരഭിയും സുഹാസിനിയും എന്ന പരമ്പരയില്‍ ഊര്‍മിള എന്ന കഥാപാത്രമായാണ് ഷക്കീല എത്തുന്നത്.
അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ താന്‍ ആദ്യമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത് ആരുമായാണ് വെളിപ്പെടുത്തിയിരിക്കുകയാണ് ഷക്കീല.
കന്യകയാണോ എന്നായിരുന്നു നടിയോട് ആദ്യം ചോദിച്ചത്. ഇല്ലെന്ന് പറഞ്ഞപ്പോഴാണ് ആദ്യമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത് ആര്‍ക്കൊപ്പമാണെന്ന ചോദ്യം ഉയര്‍ന്നത്.
തന്റെ സുഹൃത്ത് പോള്‍ റിച്ചാര്ഡുമായാണ് ആദ്യമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നായിരുന്നു ഷക്കീലയുടെ മറുപടി.
ഒട്ടും മടി കൂടാതെയാണ് ഷക്കീല ഇത് തുറന്നു പറഞ്ഞത്. ഷക്കീലയുടെ ഈ അഭിമുഖം വൈറലാവുകയാണ്.
അടുത്തിടെ നടന്ന മറ്റൊരു അഭിമുഖത്തില്‍ താന്‍ പ്രണയത്തിലാണെന്ന് ഷക്കീല വെളിപ്പെടുത്തിയിരുന്നു. തന്നെക്കാള്‍ പ്രായം കുറഞ്ഞ ആളാണ്.
അയാള്‍ വൈകാതെ വേറെ വിവാഹം കഴിക്കും. തന്നെ വിവാഹം കഴിക്കാന്‍ വീട്ടില്‍ സമ്മതിക്കില്ല.
കല്യാണം നടക്കില്ലെന്ന് അറിഞ്ഞ് തന്നെയാണ് പ്രണയിക്കുന്നത്. പ്രണയത്തിന് വേണ്ടി പോരാടാനൊന്നും വയ്യെന്നാണ് ഷക്കീല പറഞ്ഞത്.
മുമ്പ് പ്രണയത്തിലായവര്‍ എല്ലാ വിവാഹിതരായെന്നു അവരെല്ലാവരുമായി സൗഹൃദമുണ്ടെന്നും ഷക്കീല പറഞ്ഞു.