മെല്‍ബണ്‍: പെണ്‍കുട്ടികള്‍ക്കു ഷേക്ക് ഹാന്‍ഡ് നല്കാന് മതവിശ്വാസം അനുവദിക്കുന്നില്ലെന്ന് അറിയിച്ച വിദ്യാര്‍ഥികള്‍ക്ക് ഇളവു നല്കി ഓസ്ട്രേലിയന്‍ വിദ്യാഭ്യാസ വകുപ്പ്. ഓസ്ട്രേലിയയിലെ ഒരു പബ്ലിക് സ്കൂളിലെ മുസ്ലിം വിദ്യാര്‍ഥികളാണു പെണ്‍കുട്ടികള്‍ക്കു ഷേക്ക് ഹാന്‍ഡ് നല്കുന്നതു മതവിശ്വാസത്തിന് എതിരാണെന്നും ഒഴിവു നല്‍കണമെന്നും ആവശ്യപ്പെട്ടത്.
സിഡ്നിയിലെ ജോര്‍ജസ് റിവര്‍ കോളജിലെ അവാര്‍ഡ് ചടങ്ങുമായി ബന്ധപ്പെട്ടാണു സംഭവം. ചടങ്ങില്‍ ആതിഥേയരായ പെണ്‍കുട്ടികള്‍ വിദ്യാര്‍ഥികളെ ഷേക്ക് ഹാന്‍ഡ് നല്‍കിയാണു സ്വീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുക. എന്നാല്‍, പെണ്‍കുട്ടികള്‍ക്കു കൈ കൊടുക്കാനാവില്ലെന്ന് ഒരു വിഭാഗം മുസ്ലിം ആണ്‍കുട്ടികള്‍ നിലപാടു സ്വീകരിക്കുക യായിരുന്നു. ഇതേത്തുടര്‍ന്ന് ഷേക്ക് ഹാന്‍ഡിനു പകരം സ്വന്തം കൈ നെഞ്ചോടു ചേര്‍ത്തു ബഹുമാനം പ്രകടിപ്പിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.
ദ ന്യൂ സൗത്ത് വെയില്‍സ് എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് എല്ലാ വിദ്യാര്‍ഥികളുടെയും മതപരവും ഭാഷാപരവും സാംസ്കാരികവുമായ പശ്ചാലത്തലത്തെ മാനിക്കുന്നവരാണെന്ന് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ദി ഓസ്ട്രേലിയന്‍ ന്യൂസ്പേപ്പറിനോടു പറഞ്ഞു. വിവിധ സംസ്കാരങ്ങളെ ആദരിക്കുന്ന ഓസ്ട്രേലിയന്‍ സമൂഹത്തിന്റെ വിശാല മനസുകൂടിയാണ് ഈ സംഭവം വ്യക്തമാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി