ബി ഗ്രേഡ് സിനിമകളിലൂടെ തലമുറകളുടെ ഹരമായി മാറിയ താരങ്ങളാണ് സില്‍ക്ക് സ്മിതയും ഷക്കീലയും.ഒരേ കാലഘട്ടത്തില്‍ തിളങ്ങിയവരായതു കൊണ്ട് ഇവര്‍ക്കിടയില്‍ ആരോഗ്യകരമായ ഒരു മത്സരമുണ്ടായിരുന്നു എന്നും ഇവര്‍ക്കിടയിലെ സ്വരച്ചേര്‍ച്ചകളെ കുറിച്ചുള്ള നിരവധി കഥകളും പലതവണ പ്രചരിച്ചിട്ടുണ്ട്.സില്‍ക്ക് സ്മിതയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ദ ഡേര്‍ട്ടി പിക്ചറില്‍ വരച്ച് കാണിച്ചത് ഇരുവരും തമ്മിലുള്ള അകല്‍ച്ചയെക്കുറിച്ചായിരുന്നു. എന്നാല്‍ ഇത് സത്യമല്ലെന്ന് പറഞ്ഞു കൊണ്ട് സാക്ഷാല്‍ ഷക്കീല തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.
‘വിദ്യാ ബാലന്റെ ഡേര്‍ട്ടി പിക്ചറില്‍ തന്റെ കഥാപാത്രത്തെ കാണിച്ചിരിക്കുന്നത് ശരിയായിട്ടല്ലെന്നും സില്‍ക് സ്മിതയുടെ സ്ഥാനം കൈയടക്കാന്‍ താന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ലന്നും ഷക്കീല പറഞ്ഞു. .തന്റെ ആദ്യത്തെ വിജയചിത്രം സില്‍ക് സ്മിതയ്‌ക്കൊപ്പമായിരുന്നുവെന്നും നടി പറയുന്നു. 1995 ല്‍ ഇറങ്ങിയ പ്ലേ ഗേളാണ് ഷക്കീലയുടെ ആദ്യ വിജയ ചിത്രം. ചിത്രത്തില്‍ ഇരുവരും സഹോദരിമാരായാണ് അഭിനയിച്ചത്.
‘ഡേര്‍ട്ടി പിക്ചറിലെ രംഗങ്ങളില്‍ എന്നെ സില്‍ക്കിന്റെ എതിരാളിയായിട്ടാണ് കാണിച്ചിരിക്കുന്നത്. തിരക്കഥയില്‍ അവര്‍ എന്ത് എഴുതിയിട്ടുണ്ടെങ്കിലും അത് അവരുടെ കാര്യമാണ്. അതിനെക്കുറിച്ച് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ ചിത്രത്തില്‍ സില്‍ക്ക് സ്മിത ഷക്കീലയോട് പറയുന്ന ഡയലോഗില്‍ സത്യമില്ല. എന്റെ ആദ്യ ചിത്രം അവര്‍ക്കൊപ്പമായിരുന്നു. സഹോദരിയായി. അതിന് ശേഷം അവര്‍ മരിച്ചു. അതിനാല്‍ ഒരിക്കലും അവരോട് മത്സരിക്കേണ്ടി വന്നിട്ടില്ല’ ഷക്കീല വ്യക്തമാക്കി. ഷക്കീലയുടെ ജീവിതം പറയുന്ന ‘ഷക്കീല’എന്ന ചിത്രം ഉടന്‍ പുറത്തിറങ്ങാനിരിക്കുകയാണ്. റിച്ചാ ചദ്ദയാണ് ഷക്കീലയായി വേഷമിടുന്നത്. ചിത്രത്തില്‍ അതിഥിതാരമായി ഷക്കീലയും എത്തുന്നുണ്ടെന്നാണ് വിവരം.