വിക്കിപീഡിയയിൽ എന്നെക്കുറിച്ച് ഉള്ളതെല്ലാം തെറ്റാണ്. എനിക്ക് സ്വന്തമായി വീടും ബിഎംഡബ്ലു കാറും ഉണ്ടെന്നാണ് അതില്‍ പറയുന്നത്.
എന്നാൽ താൻ ഇപ്പോഴും വാടക വീട്ടിലാണ് താമസം. 40 വര്‍ഷമായി ആ ഒരു വീട്ടിൽതന്നെയാണ് വാടകയ്ക്ക് താമസിക്കുന്നത്. വാടകവീട് എവിടെ വേണമെങ്കിലും കിട്ടും.
എന്നാല്‍ 40 വര്‍ഷമായി ഒരേ വീട്ടില്‍തന്നെ താമസിക്കണമെങ്കില്‍ ഞാൻ എത്ര കറക്റ്റാണെന്ന് അതില്‍നിന്നുതന്നെ മനസിലാക്കാവുന്നതല്ലേ. ദിവസം നാല് ലക്ഷം രൂപ വരെ പ്രതിഫലം വാങ്ങിയിരുന്ന കാലമുണ്ടായിരുന്നു. അഭിനയത്തിലൂടെ ഞാന്‍ ഒരുപാട് സമ്പാദിച്ചിട്ടുണ്ട്.
പക്ഷേ അതൊക്കെ ചേച്ചി കൊണ്ടുപോയി. വീട്ടില്‍ കാശ് വച്ചാല്‍ ഇൻകം ടാക്സുകാർ വരും, താൻ സുരക്ഷിതമായി സൂക്ഷിക്കാമെന്ന് പറഞ്ഞാണ് കൊണ്ടുപോയത്. സീറോയില്‍ നിന്നാണ് ഞാൻ പിന്നെ തുടങ്ങിയത്.
സമൂഹത്തെ താൻ നശിപ്പിച്ചു എന്ന തരത്തിലൊക്കെ ചിലര്‍ പറയാറുണ്ട്. ചെറുപ്പക്കാരോടൊന്നും എന്റെ സിനിമ കാണാന്‍ പറഞ്ഞിട്ടില്ല. 18 വയസിന് മുകളിലുള്ളവര്‍ കാണേണ്ടത് എന്ന് പറഞ്ഞാല്‍ അത് അങ്ങനെ തന്നെയല്ലേ? നിങ്ങളെന്തിനാണ് അത് തെറ്റിച്ചത്. അതില്‍ നിങ്ങളാണ് തെറ്റ് ചെയ്തത്. -ഷക്കീല