ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ മാദകസുന്ദരിയായിരുന്നു നടിഷക്കീല. തൊണ്ണൂറുകളില്‍ ഷക്കീല ചിത്രങ്ങള്‍ക്ക് ലഭിച്ചത് പോലെയുള്ള മാര്‍ക്കറ്റ് പിന്നീട് ലഭിച്ചിട്ടില്ലെന്ന് വേണം പറയാന്‍.
അക്കാലത്ത് സൂപ്പര്‍ താര ചിത്രങ്ങള്‍ പോലും ഷക്കീല ചിത്രങ്ങളെ പേടിച്ചിരുന്നു. ഇപ്പോള്‍ വളരെ കുറച്ച് സിനിമകളില്‍ മാത്രം അഭിനയിക്കുന്ന നടി സ്വസ്ഥമായി ജീവിക്കുകയാണ്.
ഇടയ്ക്ക് അഭിമുഖങ്ങളിലും ടെലിവിഷന്‍ പരിപാടികളിലുമൊക്കെ പങ്കെടുക്കാന്‍ എത്താറുണ്ട്.തനിക്കൊപ്പം ഉണ്ടായിരുന്നവരെല്ലാം രക്ഷപ്പെട്ട് പോയെങ്കിലും താൻ ദുരിതത്തിലായിരുന്നതിനെ കുറിച്ച് മുമ്പു പലപ്പോഴും ഷക്കീല തുറന്നു പറഞ്ഞിട്ടുണ്ട്.
സ്വന്തമായി ആരുമില്ലാതിരുന്ന ഷക്കീലയ്ക്ക് ഒരു മകളുണ്ടെന്നുള്ള കാര്യം ഷക്കീല അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഫാഷന്‍ ഡിസൈനറായ മില്ലയാണ് ഷക്കീല പറഞ്ഞ ആ മകള്‍.
ഇപ്പോള്‍ മില്ലയെ കുറിച്ചുള്ള നിരവധി കാര്യങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ട്രാന്‍സ്ജെന്‍ഡറായ മില്ലയെ ഷക്കീല ദത്തെടുക്കുകയായിരുന്നു.
പിന്നീട് സ്വന്തം മകളായി വളര്‍ത്തി. ഇന്ന് തിരക്കുള്ള ഫാഷന്‍ ഡിസൈനറായി വളര്‍ന്ന മില്ല തന്റെ ജീവിതാനുഭവങ്ങള്‍ പല അഭിമുഖങ്ങളിലൂടെയും വെളിപ്പെടുത്തിയിരുന്നു.
തുടക്കത്തില്‍ മാമി എന്നാണ് താന്‍ ഷക്കീലയെ വിളിച്ചിരുന്നതെന്നും പിന്നീടത് മോമി ആയെന്നുമാണ് മില്ല പറയുന്നത്.തന്റെ ജീവിതത്തിലെ ദുര്‍ഘടമായ നിമിഷങ്ങളില്‍ മില്ലയായിരുന്നു ജീവിക്കാനുള്ള കരുത്ത് നല്‍കിയതെന്ന് ഷക്കീലയും വ്യക്തമാക്കിയിരുന്നു.
സിനിമയില്‍ മാറി നിന്ന് ചെന്നൈയില്‍ താമസിക്കുകയാണ് ഷക്കീലയിപ്പോള്‍. മില്ല ദുബായിയില്‍ തന്റെ ജോലിയും മറ്റുമായി തിരക്കിലാണ്.
അടുത്തിടെ ഒരു ചാനല്‍ അഭിമുഖത്തിലായിരുന്നു തനിക്കൊരു വളര്‍ത്തുപുത്രി ഉണ്ടെന്ന കാര്യം ഷക്കീല വെളിപ്പെടുത്തുന്നത്. അന്ന് മുതല്‍ മില്ലയെ കാണാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍.