ശകുന്തള കടന്നുപോയ കഠിന വഴികൾ, എ​ന്‍റെ യ​ഥാ​ർ​ഥ ജീ​വി​ത​വുമാ​യി ബന്ധമുണ്ടെന്ന് സാമന്ത


തെ​ന്നി​ന്ത്യ​ന്‍ ന​ടി സാ​മ​ന്ത റൂ​ത്ത് പ്ര​ഭു​വി​ന്‍റെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​ണ് ശാ​കു​ന്ത​ളം. ശകു​ന്ത​ള എ​ന്ന ക​ഥാ​പാ​ത്ര​വും ത​ന്‍റെ ജീ​വി​ത​വും ത​മ്മി​ല്‍ സാ​മ്യ​മു​ണ്ടെ​ന്നു പ​റ​യു​ക​യാ​ണ് സാ​മ​ന്ത.

ശാ​കു​ന്ത​ള​ത്തി​ന്‍റെ പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വച്ച വീ​ഡി​യോ​യി​ലാ​ണ് ന​ടി ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്. ശകു​ന്ത​ള ഏ​റ്റ​വും മോ​ശ​മാ​യ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ലൂ​ടെയാണു ക​ട​ന്നു​പോ​യ​ത്.

പ​ക്ഷേ അ​ന്ത​സോ​ടെ സ്വ​യം പി​ടി​ച്ചു​നി​ന്നു. ശ​കു​ന്ത​ള എ​ന്ന ക​ഥാ​പാ​ത്രം വ​ള​രെ മോ​ഡേ​ണ്‍ ആ​ണ്, അ​തോ​ടൊ​പ്പം സ്വ​ത​ന്ത്ര​യാ​ണ്. സ്‌​നേ​ഹ​ത്തി​ലും ഭ​ക്തി​യി​ലും നൂ​റു​ശ​ത​മാ​നം സ​ത്യ​സ​ന്ധ​.

ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും ക​ഠി​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍​പോ​ലും അ​വ​ള്‍ വ​ള​രെ ദ​യ​യോ​ടും അ​ന്ത​സോ​ടെ​യും ജീ​വി​ച്ചു. എ​ന്‍റെ യ​ഥാ​ർ​ഥ ജീ​വി​ത​വുമാ​യി സ​മാ​ന​ത​ക​ളു​ണ്ടാ​യി​രു​ന്നു ഇ​തി​ന്.

ഞാ​നും ഇ​ത്ത​രം അ​വ​സ്ഥ​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​യി​രു​ന്നു. സാ​മ​ന്ത പ​റ​യു​ന്നു.ഇ​ത്ത​ര​മൊ​രു വേ​ഷം എ​ന്നെ തേ​ടി വ​ന്ന​പ്പോ​ള്‍ ഞാ​ന്‍ കു​ട്ടി​യെപോ​ലെ തു​ള്ളി​ച്ചാ​ടി​യെ​ന്നും സാ​മ​ന്ത പ​റ​ഞ്ഞു.

Related posts

Leave a Comment