ഇടവേളയെടുത്തതല്ല, അവസരങ്ങൾ വരാത്തതാണ് ഗ്യാപ്പിന് കാരണം. സെലക്ടീവ് ആയതല്ല, അങ്ങനെയൊരു ഗ്യാപ്പ് വന്നു. മലയാളത്തിൽ ഇത്രയും അഭിനയിച്ചിട്ടും എന്നെ നായികയായി വിളിച്ചത് തമിഴിൽനിന്നാണ്.
മലയാളത്തിൽ നിന്ന് ഒരാൾപോലും എന്നെ നായികയായി വിളിച്ചില്ല. എൽസമ്മ എന്ന ആൺകുട്ടി കണ്ടാണ് തമിഴിൽ നിന്ന് ആദ്യം വിളിക്കുന്നത്.
തമിഴ് ചാനലിന് ഞാൻ കൊടുത്ത ഇന്റർവ്യൂ കണ്ടാണ് കണ്ണകിയിലേക്ക് വിളിക്കുന്നത്. കറങ്ങിത്തിരിഞ്ഞ് ഒരു അവസരം കിട്ടിയല്ലോ എന്ന സന്തോഷം തോന്നി. എന്നെ മാറ്റുമോ എന്ന ടെൻഷനുമുണ്ടായിരുന്നു.
-ശാലിൻ സോയ