സി​നി​മ​യി​ൽ അ​ല്ലാ​തെ ഒ​രി​ക്ക​ൽ പോ​ലും ചാ​ക്കോ​ച്ച​നോ​ട് പ്ര​ണ​യം തോ​ന്നി​യി​രു​ന്നി​ല്ല; പക്ഷേ എന്‍റെ കൂട്ടു കാരിക്ക് ചാക്കോച്ചനെ ഇഷ്ടമായിരുന്നു; ഹംസമാ കാതിരിക്കാനുള്ള കാരണ ത്തെക്കുറിച്ച് ശാലിനി പറഞ്ഞതിങ്ങനെ…


മ​ല​യാ​ള സി​നി​മ​യി​ലെ മി​ക​ച്ച പ്ര​ണ​യ​ജോ​ഡി​ക​ളാ​യി​രു​ന്നു കു​ഞ്ചാ​ക്കോ ബോ​ബ​നും ശാ​ലി​നി​യും. അ​നി​യ​ത്തി​പ്രാ​വ്, ന​ക്ഷ​ത്ര​ത്താ​രാ​ട്ട്, നി​റം എ​ന്ന് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ഇ​ന്നും മ​ല​യാ​ള സി​നി​മാ പ്രേ​മി​ക​ളു​ടെ മ​ന​സി​ൽ നി​റ​ഞ്ഞുനി​ൽ​ക്കു​ന്ന ഈ ​താ​ര​ങ്ങ​ളാ​യി​രു​ന്നു ഇ​വ​ർ.

ജീ​വി​ത​ത്തി​ലും ഈ ​ജോ​ഡി​ക​ൾ ഒ​ന്നി​ക്കു​മെ​ന്നാ​യി​രു​ന്നു പ​ല​രും അ​ന്ന് ക​രു​തി​യ​ത്. എ​ന്നാ​ൽ ചാ​ക്കോ​ച്ച​ൻ ത​ന്‍റെ ന​ല്ല സു​ഹൃ​ത്തു മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നു തു​റ​ന്നു പ​റ​യു​ക​യാ​ണ് ശാ​ലി​നി.

സി​നി​മ​യി​ൽ അ​ല്ലാ​തെ ഒ​രി​ക്ക​ൽ പോ​ലും ചാ​ക്കോ​ച്ച​നോ​ട് പ്ര​ണ​യം തോ​ന്നി​യി​രു​ന്നി​ല്ല. അ​നി​യ​ത്തി​പ്രാ​വ് എ​ന്ന സി​നി​മ ക​ഴി​ഞ്ഞ് നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ ഞാ​നും ചാ​ക്കോ​ച്ച​നും ഒ​ന്നി​ച്ച​ഭി​ന​യി​ച്ചു.

അ​തി​നാ​ൽ പ​ല​രും അ​ന്ന് ചോ​ദി​ച്ചി​രു​ന്ന​ത് നി​ങ്ങ​ളു​ടെ ക​ല്ല്യാ​ണം എ​ന്നാ​ണെ​ന്നാ​യി​രു​ന്നു. ചാ​ക്കോ​ച്ച​നോ​ടും പ​ല​രും ഈ ​ചോ​ദ്യം ചോ​ദി​ച്ച​താ​യി ചാ​ക്കോ​ച്ച​നും എ​ന്നോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട്.

ചാ​ക്കോ​ച്ച​നും എ​ന്നോ​ട് പ്ര​ണ​യം ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നി​ല്ല. എ​ന്നാ​ൽ എ​ന്‍റെ ചി​ല കൂ​ട്ടു​കാ​രി​ക​ൾ​ക്ക് ചാ​ക്കോ​ച്ച​നെ ഇ​ഷ്ട​മാ​യി​രു​ന്നു. അ​തി​ലൊ​രാ​ൾ അ​വ​ളു​ടെ പ്ര​ണ​യം ചാ​ക്കോ​ച്ച​നെ അ​റി​യി​ക്കാ​ൻ എ​ന്നെ നി​ർ​ബ​ന്ധി​ച്ചി​രു​ന്നു.

എ​ന്നാ​ൽ അ​ത് ചി​ല​പ്പോ സൗ​ഹൃ​ദ​ത്തെ ബാ​ധി​ക്കു​മെ​ന്ന് തോ​ന്നി​യ​തി​നാ​ൽ ഞാ​ന​ത് പ​റ​ഞ്ഞി​ല്ല- ശാ​ലി​നി പ​റ​ഞ്ഞുപി​ന്നീ​ട് ത​മി​ഴ് സൂ​പ്പ​ർ​താ​രം അ​ജി​ത്തു​മാ​യി ശാ​ലി​നി പ്ര​ണ​യ​ത്തി​ലാ​വു​ക​യും വി​വാ​ഹി​ത​രാ​കു​ക​യും ചെ​യ്തു.

അ​തോ​ടെ അ​ഭി​ന​യ​രം​ഗ​ത്തു നി​ന്നു മാ​റി​നി​ൽ​ക്കു​ക​യാ​ണ് താ​രം.
-പി.​ജി

Related posts

Leave a Comment