ഞങ്ങളുടെ കല്യാണം എപ്പോഴാണെന്ന് പലരും അന്ന് ചോദിച്ചു ! ചാക്കോച്ചനോടുള്ള പ്രണയം തുറന്നു പറയണമെന്ന് കൂട്ടുകാരി നിര്‍ബന്ധിച്ചിട്ടും ഞാന്‍ തയ്യാറായില്ല; വെളിപ്പെടുത്തലുമായി ശാലിനി…

ഒരു കാലത്ത് മലയാള സിനിമയിലെ പ്രണയജോഡികളായിരുന്നു കുഞ്ചാക്കോ ബോബനും ശാലിനിയും. അനിയത്തിപ്രാവ് എന്ന ഒറ്റ ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ ബോബനും ശാലിനിയും പ്രേക്ഷകരുടെ ഉള്ളില്‍ ഇടം പിടിച്ചത്.

പടം ഹിറ്റായതോടെ ഈ ജോഡിയെ വച്ച് നിരവധി സിനിമകളാണ് ഇറങ്ങിയത്. ശാലിനിയും കുഞ്ചാക്കോയും വിവാഹം കഴിക്കും എന്ന് വരെ പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നു.

തങ്ങള്‍ ജീവിതത്തിലും ഒന്നിക്കുന്നതു കാണാന്‍ നിരവധി ആളുകള്‍ ആഗ്രഹിച്ചിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നുവെന്നും എന്നാല്‍ ചാക്കോച്ചന്‍ തന്റെ നല്ല സുഹൃത്തു മാത്രമായിരുന്നുവെന്നുമാണ് ശാലിനി ഇപ്പോള്‍ പറയുന്നത്.

സിനിമയില്‍ അല്ലാതെ ഒരിക്കല്‍ പോലും ചാക്കോച്ചനോട് പ്രണയം തോന്നിയിരുന്നില്ലെന്നും ശാലിനി പറയുന്നു.

എന്നാല്‍ തന്റെ കൂട്ടുകാരികള്‍ക്ക് ചാക്കോച്ചനെ ഇഷ്ടമായിരുന്നെന്നും അതിലൊരാള്‍ അവളുടെ പ്രണയം ചാക്കോച്ചനെ അറിയിക്കാന്‍ തന്നെ നിര്‍ബന്ധിച്ചിരുന്നതായും ശാലിനി പറയുന്നു.

പക്ഷെ താന്‍ ചാക്കോച്ചനോട് അത് പറഞ്ഞില്ലെന്നും അത് ചിലപ്പോ സൗഹൃദത്തെ ബാധിക്കുമെന്ന് തോന്നിയതിനാലാണെന്നും ശാലിനി പറഞ്ഞു.

സൗഹൃദം ഇല്ലാതാവുമോ എന്ന് പേടിച്ചാണ് ഞാനത് പറയാതെ ഇരുന്നതെന്നും ശാലിനി പറയുന്നു. അനിയത്തി പ്രാവ് സിനിമ കഴിഞ്ഞ് നിരവധി ചിത്രങ്ങളില്‍ താനും ചാക്കോച്ചനും ഒന്നിച്ചു അഭിനയിച്ചു.

അതിനാല്‍ പലരും അന്ന് ചോദിച്ചിരുന്നത് നിങ്ങളുടെ കല്ല്യാണം എന്നാണ് എന്നായിരുന്നു. ചാക്കോച്ചനോടും പലരും ഈ ചോദ്യം ചോദിച്ചതായി ചാക്കോച്ചനും തന്നോട് പറഞ്ഞിട്ടുണ്ട്.

ചാക്കോച്ചനും എന്നോട് പ്രണയം ഉണ്ടായിരുന്നില്ലെന്നും ശാലിനി പറയുന്നു. എന്തായാലും ഇരുതാരങ്ങളും പ്രണയിച്ചാണ് വിവാഹം കഴിച്ചത് എന്നോര്‍ക്കുമ്പോഴാണ് ആരാധകര്‍ക്ക് ആശ്വസമാകുന്നത്.

Related posts

Leave a Comment