സിനിമ സെറ്റില്‍ വലിയ പക്ഷപാതമാണ്. പ്രത്യേകിച്ച് ഭക്ഷണത്തിന്റെ കാര്യത്തിലൊക്കെ. സിനിമയിലുള്ളവര്‍ക്ക് ഞാന്‍ പറയുന്ന കാര്യം പെട്ടെന്ന് മനസിലാകും.
പ്രൊഡക്ഷനിലുണ്ടാകുന്ന പക്ഷപാതങ്ങളാണിത്. സ്റ്റീല്‍ ഗ്ലാസില്‍ നിന്നും കുപ്പി ഗ്ലാസിലേക്ക് എത്തുക എന്ന് പറയുന്നത് പോലെയാണ് സംഭവം.
സ്റ്റീല്‍ ഗ്ലാസിലായാലും പേപ്പര്‍ ഗ്ലാസിലായാലും ചായ തന്നെയാണല്ലോ. അതുകൊണ്ട് എനിക്ക് പ്രശ്നമില്ല. പക്ഷെ മനഃപൂര്‍വം ആ സ്റ്റീല്‍ ഗ്ലാസ് തരുമ്പോള്‍ നമുക്ക് കൊള്ളും.
ചിക്കനോ സ്പെഷല്‍ ഐറ്റംസോ ഒക്കെ സംവിധായകന് മാത്രമായിരിക്കും നല്‍കുക. വികാരമില്ലാത്തവര്‍ക്ക് പോലും വികാരമുണ്ടാക്കുന്ന തരത്തിലുള്ള പക്ഷപാതമാണ് സെറ്റുകളില്‍ നടക്കുക.