ന്യൂഡൽഹി: വ്യോമസേനയുടെ ഫ്ളൈറ്റ് കമാൻഡർ ആകുന്ന ആദ്യത്തെ വനിതാ ഉദ്യോഗസ്ഥയായി വിംഗ് കമാൻഡർ ഷാലിസ ധാമി. ഫ്ളൈയിംഗ് യൂണിറ്റിന്റെ തലപ്പത്തെ രണ്ടാമത്തെ ആളാണ് ഫ്ളൈറ്റ് കമാൻഡർ.
പതിനഞ്ച് വർഷമായി ധാമി വ്യോമസേനയുടെ ഭാഗമാണ്. വ്യോമസേനയുടെ ആദ്യത്തെ വനിതാ ഇൻസ്ട്രക്ടർ കൂടിയാണ് ധാമി. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഹിന്ദോൻ വ്യോമകേന്ദ്രത്തിലെ ചേതക് ഹെലികോപ്റ്റർ യൂണിറ്റിന്റെ ചുമതലയാണ് ധാമിക്ക്.
മണിക്കൂറിൽ 220 കി.മീ വേഗതയിൽ പറക്കുന്ന ചേതക് ഹെലികോപ്റ്ററിൽ ആറ് പേർക്കാണ് യാത്ര ചെയ്യാൻ കഴിയുന്നത്.