കോട്ടയം: നടിയും നര്‍ത്തകിയുമായ ശാലുമേനോന് വിവാഹിതയാകുന്നു. കൊല്ലം വാക്കനാട് സ്വദേശി സജി ജി. നായരാണ് വരന്. സെപ്റ്റംബര്‍ എട്ടിന് ഗുരുവായൂര്‍ ക്ഷേത്രത്തിലാണ് ഇരുവരുടേയും വിവാഹം നടക്കുന്നത്.
യുഡിഎഫ് സര്‍ക്കാരിനെ പിടിച്ചുലച്ച സോളാര്‍ കേസില്‍ വിവാദ നായികയായിരുന്നു ശാലു. കേസില്‍ അറസ്റ്റിലായ ശാലു റിമാന്‍ഡിലാവുകയും ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതിയായ ബിജു രാധാകൃഷ്ണനുമായുള്ള അടുപ്പമാണ് ശാലുവിനെ കേസില്‍ കുടുക്കിയത്. കുറച്ചുകാലമായി അഭിനയത്തില്‍ നിന്നും വിട്ടിനില്‍ക്കുന്ന ശാലു ഇപ്പോള്‍ നൃത്തവേദികളില്‍ സജീവമാണ്.