മകൻ അല്ലു എന്ന അലിസറ്ററിന് രണ്ട് മാസമായി ഇപ്പോൾ. ഒന്നിനും സമയം തികയുന്നില്ല. മോനോടൊപ്പമുള്ള ഓരോ നിമിഷവും ഞങ്ങൾ രണ്ടാളും ഏറെ ആസ്വദിക്കുകയാണ്.
നേരത്തെയാണെങ്കിൽ ഫോണിൽ നോക്കാനും ടി.വി കാണാനും വായിക്കാനുമൊക്കെ ഏറെ സമയം കിട്ടിയിരുന്നു. ഇപ്പോൾ മോനൊപ്പമാണ് എപ്പോഴും.
അവന്റെ കാര്യങ്ങൾ ശ്രദ്ധിച്ചും ഒപ്പം കളിച്ചും രസിച്ചും വർത്തമാനം പറഞ്ഞുമൊക്കെ ജീവിതം മറ്റൊരു തലത്തിലേക്ക് മാറിയിരിക്കുന്നു. അലിസ്റ്റർ എന്നാണ് പേര,് വീട്ടിൽ അല്ലുവെന്ന് വിളിക്കും. ഭർത്താവിന്റെ സെലക്ഷനാണ് പേര്.
പ്രഗ്നന്റായപ്പോൾ തന്നെ ജനിക്കുന്നത് ആണ്‍കുഞ്ഞാണെങ്കിലും പെണ്‍കുഞ്ഞാണെങ്കിലും അവർക്കു വേണ്ടി ഓരോ പേര് കണ്ടെത്തി വച്ചിരുന്നു. പേര് യൂണീക് ആയിരിക്കണം, വിളിക്കുന്പോൾ ഗാംഭീര്യമുണ്ടാകണം, ഇഷ്ടം തോന്നണം എന്നൊക്കെ നിർബന്ധമുണ്ടായിരുന്നു.
ഡിഫന്‍ഡർ എന്നാണ് പേരിന്റെ അർഥം. പോരാളി എന്നും പറയാം. കക്ഷി പേരു പോലെ പോരാളി തന്നെയാണ്. നല്ല കുസൃതിയാണ്.
-ശാലു കുര്യൻ