49 ദി​വ​സത്തിന് ശേഷം പുറത്തിറങ്ങുമ്പോൾ  ഒരൊറ്റ ലക്ഷ്യം മാത്രം; ശാലുമേനോൻ


വ്യ​ക്തി എ​ന്ന നി​ല​യി​ല്‍ സ്വ​യം പു​തു​ക്കി പ​ണി​യാ​ന്‍ ജ​യി​ലി​ലെ ദി​വ​സ​ങ്ങ​ള്‍ പാ​ക​പ്പെ​ടു​ത്തി. അ​ന്നേ​വ​രെ സി​നി​മ​യി​ല്‍ മാ​ത്ര​മേ ജ​യി​ല്‍ ക​ണ്ടി​ട്ടു​ള്ളൂ. 49 ദി​വ​സം അ​വി​ടെ ക​ഴി​ഞ്ഞു.

പ​ല​ത​രം മ​നു​ഷ്യ​രെ കാ​ണാ​ന്‍ പ​റ്റി. എ​ല്ലാ മ​ത​ങ്ങ​ളി​ലും വി​ശ്വ​സി​ക്കാ​ന്‍ ഞാ​ന്‍ ശീ​ലി​ച്ച​ത് അ​വി​ടെ നി​ന്നാ​ണ്. വി​ശ്വാ​സം ആ​ണെ​ന്നെ പി​ടി​ച്ചുനി​റു​ത്തി​യ​ത്.

അ​വി​ടെ നി​ന്ന് പു​റ​ത്തി​റ​ങ്ങു​ന്പോ​ള്‍ ഒ​രൊ​റ്റ ല​ക്ഷ്യ​മേ മ​ന​സി​ല്‍ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. അ​തൊ​രു വാ​ശി കൂ​ടി​യാ​യി​രു​ന്നു. എ​ല്ലാം തി​രി​ച്ചു പി​ടി​ക്ക​ണ​മെ​ന്ന വാ​ശി.

തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ ഞാ​ന്‍ നൃ​ത്ത​ത്തി​ലേ​ക്ക് മ​ട​ങ്ങി. ക്ലാ​സ് വീ​ണ്ടും തു​ട​ങ്ങി. പ്രോ​ഗ്രാ​മു​ക​ളി​ല്‍ സ​ജീ​വ​മാ​യി. ഞാ​ന്‍ തെ​റ്റു ചെ​യ്‌​തി​ട്ടി​ല്ല. പി​ന്നെ​ന്തി​ന് വി​ഷ​മി​ക്ക​ണം.

Related posts

Leave a Comment