ജയില്‍ ജീവിതത്തിന് ശേഷം ജീവിതത്തില്‍ ഒരു ഈശ്വരവിശ്വാസി ആയിരുന്ന താന്‍ എല്ലാ മതത്തിലും വിശ്വസിക്കാനും എല്ലാ ദൈവങ്ങളെയും പ്രാര്‍ഥിക്കാനും തുടങ്ങി.
സിനിമകളില്‍ മാത്രം കണ്ടുപരിചയിച്ച ജയില്‍ എന്ന ലോകത്തേക്ക് ഞാന്‍ കടന്നുചെന്നതില്‍ പിന്നെ എനിക്ക് ലഭിച്ച ഒരു പാഠവും അതുതന്നെയാണ് .
41 ദിവസം ജയിലുകളില്‍ കിടന്ന എനിക്ക് എല്ലാ മതങ്ങളും എല്ലാ ദൈവങ്ങളും ഒരു പോലെ തോന്നി. നഷ്ടപ്പെട്ടതൊക്കെ തിരിച്ചുപിടിക്കണമെന്ന വാശി മാത്രമായിരുന്നു അവിടെ ക്കിടന്ന ഓരോ കാലഘട്ടത്തിലും ഉണ്ടായിരുന്നത്.
ഞാന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് എനിക്കറിയാം. പിന്നെ ഞാന്‍ എന്തിനു വിഷമിക്കണം.എന്നാല്‍, എല്ലാം നേടിയെടുക്കണം എന്ന ആഗ്രഹത്തിന് പുറത്ത് ജയിലില്‍ നിന്നിറങ്ങിയ പിറ്റേദിവസം നൃത്തത്തിന്റെ ലോകത്തേക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയായിരുന്നു. -ശാലു മേനോൻ