സോളാര്‍ തട്ടിപ്പിലെ വിവാദ നായികയായിരുന്ന ശാലുമോനോന്‍ വിവാഹിതയാകുന്നതായി കഴിഞ്ഞ ആഴ്ച്ചകളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍, വാര്‍ത്ത സ്ഥിരീകരിക്കാന്‍ നടി തയാറായിരുന്നില്ല. ഇപ്പോള്‍ ശാലു തന്നെ വ്യക്തമാക്കിയിരിക്കുന്നു സെപ്റ്റംബര്‍ എട്ടിന് തന്റെ വിവാഹമാണെന്ന്. ഫേസ്ബുക്കിലൂടെയാണ് അവര്‍ വാര്‍ത്ത സ്ഥിരീകരിച്ചത്. ക്ഷണക്കത്തും ശാലു പോസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റ് വായിക്കാം…
പ്രിയപ്പെട്ടവരേ, ഞാന്‍ (ശാലു മേനോന്‍) അടുത്ത മാസം എട്ടാം തീയതി വിവാഹിതയാവുന്നു. കൊല്ലം, വാക്കനാട് ഗോകുലത്തില്‍ ഗോപാല കൃഷ്ണന്‍ നായരുടെയും വസന്ത കുമാരി അമ്മയുടെയും മകന്‍ സജി. ജി. നായര്‍ ആണു വരന്‍. വിവാഹം സെപ്റ്റംബര്‍ 8 നു ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബന്ധുമിത്രാദികള്‍ മാത്രം പങ്കെടുക്കുന്ന ചെറിയ ചടങ്ങില്‍ നടത്താന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്. ഏവരുടെയും അനുഗ്രഹാശിസ്സുകള്‍ പ്രതീക്ഷിക്കുന്നു.
തുടര്‍ന്ന് പതിനൊന്നാം തീയതി (ഞായറാഴ്ച ആണ്) ചങ്ങനാശ്ശേരി കൊണ്ടൂര്‍ റിസോര്‍ട്ടില്‍ വച്ചു നടത്തുന്ന വിവാഹ സല്‍ക്കാരത്തിലേക്കു എല്ലാ സുഹൃത്തുക്കളുടെയും സാന്നിധ്യം സദയം ക്ഷണിച്ചു കൊള്ളുന്നു. (നേരിട്ട് അറിയിക്കാന്‍ വിട്ടുപോയാല്‍, ഇത് ഒരു അറിയിപ്പായി കരുതണം എന്നും അപേക്ഷ.)