വിവാദങ്ങള്‍ക്ക് ഗുഡ്‌ബൈ, ശാലുമോനോന്‍ വിവാഹിതയായി, പുതിയ ജീവിതത്തിലേക്ക് കൈപിടിച്ചത് സിനിമ സീരിയല്‍ താരങ്ങളുടെ അസാന്നിധ്യത്തില്‍

Salu menon Saji Nairവിവാദങ്ങളും ഗോസിപ്പുകളും കളംനിറഞ്ഞ കാലത്തിനു വിരാമമിട്ട് സിനിമ -സീരിയല്‍ താരം ശാലുമേനോന്‍ വിവാഹിതയായി. സീരിയല്‍ നടനും കൊല്ലം സ്വദേശിയുമായ വക്കനാട് ഗോകുലം വീട്ടില്‍ കെ.പി.ഗോപാലകൃഷ്ണന്‍ നായരുടേയും ടി.വസന്തകുമാരിയമ്മയുടേയും മകന്‍ സജി ജി നായരാണ് വരന്‍. ചങ്ങനാശേരി പെരുന്ന അരവിന്ദത്തില്‍ പരേതനായ എസ്.വേണുഗോപാലിന്റെയും കലാദേവിയുടേയും മകളാണ് ശാലു മേനോന്‍. വിവാദനായികയുടെ വിവാഹത്തില്‍ പക്ഷേ സിനിമ സീരിയല്‍ രംഗങ്ങളിലെ സഹപ്രവര്‍ത്തകര്‍ കാര്യമായി പങ്കെടുത്തില്ല. ലളിതമായ വിവാഹമെന്നാണ് നടി പറഞ്ഞിരുന്നതെങ്കിലും സഹപ്രവര്‍ത്തകര്‍ വിട്ടുനിന്നതാണെന്നാണ് സൂചന.

സോളാര്‍ അഴിമതിക്കേസില്‍ ജയിലിലായതോടെയാണ് ശാലു ശ്രദ്ധകേന്ദ്രമാകുന്നത്. ബിജുരാധകൃഷ്ണനെ രക്ഷപ്പെടാന്‍ ശ്രമിച്ചതിനാണ് അന്ന് ശാലു പിടിയിലായത്. ഒടുവില്‍ ബിജുവിനെ തള്ളിപറഞ്ഞതോടെ കേസുകളില്‍നിന്ന് രക്ഷപ്പെടാന്‍ അവര്‍ക്കായി. പിന്നീട് നൃത്തവിദ്യാലയവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി.

സീരിയലുകളിലെ സൂപ്പര്‍ താരമായി തിളങ്ങിയ ശാലു ഇടക്കാലത്ത് ഒട്ടേറെ വിവാദങ്ങളില്‍ നായികയായി. അതോടെ സീരിയലുകളില്‍ അവസരം കുറയുകയും ചെയ്തു. ഇടയ്ക്ക് സിനിമയില്‍ മുഖം കാണിച്ചെങ്കിലും കാര്യമായി ശ്രദ്ധിക്കപ്പെടാനായില്ല. കലാഭവന്‍ മണിയും ബിജുമേനോനും പ്രധാന കഥാപാത്രങ്ങളായെത്തിയ കിസാനിലെ നായികവേഷമാണ് ശാലുവിന്റെ കരിയറിലെ മികച്ച റോളുകളിലൊന്ന്.

Related posts