കണ്ണൂർ: എഐസിസി മാധ്യമ വക്താവ് ഷമ മുഹമ്മദിനും ഇരട്ട വോട്ടെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ ആരോപണം. കണ്ണൂർ നിയമസഭാ മണ്ഡലത്തിലെ 89-ാം ബൂത്തിലാണ് രണ്ട് വോട്ടും.
89ാം ബൂത്തിലെ 532ാം നമ്പർ വോട്ടറായ ഷമ മുഹമ്മദ് വിലാസത്തോടൊപ്പം പിതാവ് മുഹമ്മദ് കുഞ്ഞിയുടെ പേരാണ് കൊടുത്തിരിക്കുന്നത്. ഇതേ ബൂത്തിലെ 125-ാം നമ്പർ വോട്ടറും ഷമ മുഹമ്മദാണ്.
ഇരട്ട വോട്ട് സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നും ജയരാജൻ ആവശ്യപ്പെട്ടു. അതേസമയം, സിപിഎം ആരോപണം തെറ്റെന്ന് ഷമ പ്രതികരിച്ചു. സിപിഎം തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും അവർ പറഞ്ഞു.