അവധിക്കാലം ആഘോഷമാക്കാൻ നാട്ടിലേക്ക് വരാനുള്ള ത്രില്ലിലാകും പലരുമിപ്പോൾ. എന്നാൽ ഇവരെ ഊറ്റാനായി തയാറെടുത്തിരിക്കുകയാണ് വിമാന കമ്പനികൾ. ക്രിസ്മസ് – പുതുവത്സര അവധിക്കാലം ആയതോടെ പല റൂട്ടുകളിലേക്കുമുള്ള വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിരിക്കുകയാണ് വിമാന കമ്പനികൾ.
ഇപ്പോഴിതാ വിമാന നിരക്കിനെ സംബന്ധിച്ച് കോൺഗ്രസ് വക്താവ് ഡോ. ഷമാ മുഹമ്മദ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ച ഒരു പോസ്റ്റാണ് വൈറലാകുന്നത്. ദില്ലിയില്‍ നിന്ന് കണ്ണൂരിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിലെ വർധനവ് ആണ് ഷമ പങ്കുവച്ചത്.
21,966 രൂപയ്ക്കും 22,701 രൂപയ്ക്കും ദില്ലിയില്‍ നിന്നും കണ്ണൂരിലേക്കുള്ള വിമാന ടിക്കറ്റിന്റെ വിലവിവരങ്ങളാണ് ഇത്. ദുബായിലേക്ക് പോകാൻ ഇത്രയും ചെലവ് തനിക്കാകില്ലന്ന് കുറിച്ചുകൊണ്ടാണ് ഷമാ പോസ്റ്റ് പങ്കുവച്ചത്.