കോട്ടയം: അമ്മയുടെ അശ്ലീല വീഡിയോയും പീഡന ദൃശ്യങ്ങളടങ്ങിയ ചിത്രങ്ങളും കണ്ട് 23 വയസുള്ള മകൾ ഞെട്ടി. ഒന്നല്ല ആറ് ചിത്രങ്ങളും വീഡിയോയുമാണ് പീഡന കേസിൽ കറുകച്ചാൽ പോലീസ് അറസ്റ്റു ചെയ്ത മേസ്തിരി വീട്ടമ്മയുടെ മകൾക്ക് അയച്ചുകൊടുത്തത്.
വീട്ടമ്മയെ എങ്ങനെയും നാറ്റിക്കുകയായിരുന്നു ഇയാളുടെ ഉദേശ്യം. അതുപോലെ തന്നെ സംഭവിച്ചു. മകളും പിതാവുമെല്ലാം അമ്മയുടെ അശ്ലീല വീഡിയോ കണ്ട് വീട്ടിൽ വഴക്കായി. ഇതോടെയാണ് വീട്ടമ്മ പോലീസിനെ സമീപിച്ചത്.
കൊടുങ്ങൂർ തോട്ടരികത്ത് ഷെമീർ (31) ആണ് അറസ്റ്റിലായ മേസ്തിരി. വീട്ടമ്മയെ മെയ്ക്കാട് പണിക്കായി വിളിച്ചുകൊണ്ടുപോയി പല സ്ഥലങ്ങളിൽ വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് അവർ പോലീസിന് മൊഴി നല്കി. പീഡന ദൃശ്യങ്ങളാണ് മൊബൈൽ ഫോണിലുണ്ടായിരുന്നത്.
ഇതിനിടെ വീട്ടമ്മ ഷെമീറിന് കടം നല്കിയ പണം തിരികെ ചോദിച്ചത് വാക്കു തർക്കത്തിന് ഇടയാക്കി. ഇതേ തുടർന്ന് മേസ്തിരിയോടൊപ്പമുള്ള മെയ്ക്കാട് പണിയും ഇവർ നിർത്തിയിരുന്നു. ഇതും അശ്ലീല വീഡിയോ മകൾക്ക് അയച്ചുകൊടുക്കുന്നതിന് കാരണമായി. മേസ്തിരിയുടെ മൊബൈൽ ഫോണ് പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ വീട്ടമ്മയുടെയും മേസ്തിരിയുടെയും അശ്ലീല ചിത്രങ്ങളുണ്ട്.
വീട്ടമ്മയുടെ മകളുടെ ഫോണും പോലീസ് തെളിവിനായി കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ ഷെമീറിനെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു. ആവശ്യമെങ്കിൽ ഇയാളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിന് കൊണ്ടുപോകുമെന്ന് പോലീസ് അറിയിച്ചു.
ഡിവൈഎസ്പി എസ്.സുരേഷ്കുമാർ, എസ്ഐമാരായ എം.കെ.ഷെമീർ, കെ.എസ്.നൗഷാദ്, എഎസ്ഐമാരായ ജോബ് ജേക്കബ്, റിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.