കടവത്തൂർ: സ്ത്രീ ശാക്തീകരണത്തിന് വനിതകളുടെ കൂട്ടായ്മ അനിവാര്യമാണെന്ന് എംജിഎം സംസ്ഥാന ജനറൽ സെക്രട്ടറിയും കണ്ണൂർ കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ശമീമ ഇസ്ലാഹിയ. ധാർമിക മൂല്യങ്ങൾ മുറുകെ പിടിച്ച് സ്ത്രീകളുടെ സമുദ്ധാരണത്തിനായി സ്ത്രീകൾ തന്നെ രംഗത്തിറങ്ങണമെന്നും അവർ പറഞ്ഞു.
മുജാഹിദ് വനിതാ വിഭാഗമായ എംജിഎം കടവത്തൂർ ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ശമീമ ഇസ്ലാഹിയ. തൃപ്പങ്ങട്ടൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സക്കീന തെക്കയിൽ അധ്യക്ഷത വഹിച്ചു. ഉനൈസ് പാപ്പിനിശ്ശേരി മുഖ്യ പ്രഭാഷണം നടത്തി.
ജനപ്രതിനിധികൾക്കുള്ള ഉപഹാരങ്ങൾ കെ.എം.മൊയ്തു സമ്മാനിച്ചു. വാർഡ് മെമ്പർ ഹാജറ യൂസഫ്, കിഴക്കേടത്ത് അബൂബക്കർ, എൻ.കെ.അഹ്മദ് മദനി, സി.എച്ച്.ഇസ്മായിൽ ഫാറൂഖി, കെ.കെ.അബ്ദുള്ള, കളത്തിൽ അബ്ദുള്ള, എ.സി.മുനീറ, കെ.കെ.ഖദീജ എന്നിവർ പ്രസംഗിച്ചു.