ഐപിഎല്ലിന്റെ പണക്കിലുക്കത്തിനു മുന്നില്‍ കണ്ണു മഞ്ഞളിക്കാത്തവര്‍ ഉണ്ടാകില്ല. എന്നാല്‍ ഐപിഎല്‍ അല്ല സ്വന്തം രാജ്യത്തിനായി പോരാടുകയാണ് വലുതെന്നു തെളിയിച്ച മുഹമ്മദ് ഷാമിക്കു ബിസിസിഐയുടെ പാരിതോഷികം. പരിക്കേറ്റിട്ടും ഇന്ത്യക്കായി കളിച്ചത് കാരണം 2015 ഐപിഎല്‍ സീസണ്‍ നഷ്ടമായതിനാണ് ഷമിക്ക് നഷ്ടപരിഹാരമെന്നോണം ബിസിസിഐ 2.2 കോടി രൂപ നല്‍കിയത്. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്നും കഴിഞ്ഞ ലോകകപ്പില്‍ ഷമി ഇന്ത്യയ്ക്കായി കളിച്ചിരുന്നു. തന്മൂലം ഷമിക്ക് നഷ്ടമായത് 2015 ലെ ഐപിഎല്‍ സീസണ്‍ ആണ്. ലോകകപ്പിന് ശേഷം കാല്‍മുട്ടിലെ ശസ്ത്രക്രിയക്ക് വിധേയനായ ഷമി വിശ്രമത്തിലായിരുന്നു.
ടീമിനു തന്റെ സാന്നിധ്യം ആവശ്യമാണെന്നു മനസിലാക്കിയ ഷാമി പരിക്ക് വകവയ്ക്കാതെ കളത്തിലിറക്കുകയായിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ ടീമിന് ചെയ്ത സേവനത്തിനും ആത്മാര്‍ത്ഥതക്കും കൂടിയാണ് ബിസിസിഐയുടെ പ്രതിഫലം. ലോകകപ്പില്‍ ഇന്ത്യയുടെ പോരാട്ടം സെമിയിലാണ് അവസാനിച്ചത്. അഞ്ച് കളികളില്‍ നിന്നായി 17 വിക്കറ്റാണ് ഷമി വീഴ്ത്തിയത്. ലോകകപ്പില്‍ മികച്ച ബൗളര്‍മാരില്‍ അഞ്ചാം സ്ഥാനത്തായിരുന്നു ഷമി. പരിക്ക് മാറിയ ഷമി ഡല്‍ഹി ഡയര്‍ഡെവിള്‍സിന് വേണ്ടി ഈ വര്‍ഷത്തെ ഐപിഎല്ലില്‍ കളിച്ചിരുന്നു.