ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരേ ഭാര്യ നല്കിയ പരാതിയില്‍ പുതിയ നീക്കം. തനിക്കും തന്റെ മകള്‍ക്കും ജീവിക്കാന്‍ ഓരോ മാസവും പത്ത് ലക്ഷം രൂപ മുഹമ്മദ് ഷമി നല്‍കണമെന്നാണ് ഹാസിന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. അലിപോര്‍ കോടതിയിലാണ് ഹാസിന്‍ ജഹാന്‍ ആവശ്യം ഉന്നയിച്ചത്.
ഡൊമസ്റ്റിക് വയലന്‍സ് ആക്ട് 2005 പ്രകാരമാണ് കേസ് ഫയല്‍ ചെയ്തത്. ഷമിയുടെ നിലപാട് എന്താണെന്ന് അറിയിക്കാന്‍ മജിസ്ട്രേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം.
ഷമിക്കെതിരെയും ഷമിയുടെ അമ്മ, സഹോദരി, സഹേദരന്‍, സഹോദരന്റെ ഭാര്യ എന്നിവര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. പോലീസ് കേസ് ഫയലില്‍ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. പോലീസ് നേരത്തെ തന്നെ ഷമിയുടെ വീട്ടിലെത്തി ബന്ധുക്കളെയും അയല്‍വാസികളെയും ചോദ്യം ചെയ്തിരുന്നു.
ഷമിക്ക് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്നും മാനസികമായും ശാരീരികമായും തന്നെ കഴിഞ്ഞ 2 വര്‍ഷത്തിലധികമായി പീഡിപ്പിക്കുന്നുവെന്നുമാണ് ഹാസിന്‍ ഉന്നയിക്കുന്നത്.