ബാലതാരമായി സിനിമയിൽ തിളങ്ങിയ ശ്യാമിലി ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവന്നത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ ശാലീന സുന്ദരിയായ താരത്തിന്‍റെ പുതിയ മേക്ക് ഓവറാണ് ചർച്ചയാവുന്നത്. ഗ്ലാമറസ് ലുക്കിലെത്തി ആരാധകരെ ഞ്ഞെട്ടിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയ പേജിലൂടെ നടി തന്നെയാണ് പുറത്ത് വിട്ടത്.
ഈ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുത്ത് ഷെയർ ചെയ്തതോടെ വീണ്ടും ശ്യാമിലി താരമാകുകയാണ്. സിനിമയിലേക്ക് മടങ്ങിവരുന്നുവെന്നതിന്‍റെ സൂചനയായും കരുതുന്നു.
രണ്ടാം വയസ് മുതലാണ് ശ്യാമിലി അഭിനയിച്ച് തുടങ്ങിയത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് എന്നിങ്ങനെ തെന്നിന്ത്യന്‍ ലോകത്തെ എല്ലാ ഇന്‍ഡസ്ട്രികളിലും തന്നെ ശ്യാമിലി അഭിനയിച്ചിരുന്നു. ബോളിവുഡിലും തന്‍റെ സാന്നിധ്യമറിയിക്കാന്‍ ശ്യാമിലിയ്ക്ക് കഴിഞ്ഞിരുന്നു.
നടിയുടെ ആദ്യസിനിമയായ മണിരത്‌നം സംവിധാനം ചെയ്ത അഞ്ജലി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.