മമ്മൂട്ടി നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തില്‍ നിന്ന് പുതുമുഖതാരം ധ്രുവനെ മാറ്റിയത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. നിര്‍മാതാവുമായുള്ള പ്രശ്‌നത്തെത്തുടര്‍ന്ന് ഉണ്ണി മുകുന്ദനെയാണ് റോളിലേക് പരിഗണിച്ചത്. ഉണ്ണി ചിത്രത്തിന്റെ ലൊക്കേഷനിലെത്തി. അതേസമയം ധ്രുവന് പിന്തുണയുമായി ഷമ്മി തിലകന്‍ രംഗത്തെത്തി.
പുറത്താക്കപ്പെട്ട സ്ഥിതിയ്ക്ക് താരസംഘടനായ അമ്മയില്‍ നിന്ന് 5000 രൂപയുടെ കൈനീട്ടം വാങ്ങാനുള്ള അര്‍ഹത തുടക്കത്തില്‍ തന്നെ ധ്രുവന്‍ നേടിക്കഴിഞ്ഞെന്ന പരിഹാസവും ഷമ്മി തിലകന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. തനിക്ക് നേരിടേണ്ടി വന്ന അതേ അനുഭവമാണ് ധ്രുവന് ഇപ്പോള്‍ വന്നിരിക്കുന്നതെന്നും ഷമ്മിയുടെ കുറിപ്പിലുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
‘അഭിനയിച്ച സിനിമയില്‍ നിന്നും പുറത്താക്കപ്പെട്ട സ്ഥിതിക്ക്; ‘സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളെ മാനിച്ച്’ മാസം തോറും 5000 രൂപ കൈനീട്ടം (പെന്‍ഷന്‍) കിട്ടാനുള്ള യോഗ്യത ധ്രുവന്‍ എന്ന പുതുമുഖനടന്‍ തുടക്കത്തില്‍ തന്നെ നേടിയതായി കരുതേണ്ടതാണ് എന്ന് അനുഭവം ഗുരു സ്ഥാനത്തുള്ളതിനാല്‍ ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു.
ഇവിടിങ്ങനാണ്ബഭായ്…’