ദേശീയ പുരസ്‌കാരത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ താനാരാണെന്ന ചോദ്യത്തിന് കുറിയ്ക്ക് കൊള്ളുന്ന മറുപടിയുമായി ഷമ്മി തിലകന്‍! പെരുന്തച്ചന്റെ മകന്റെ മറുപടി കലക്കിയെന്ന് സോഷ്യല്‍മീഡിയയും

ദേശീയ പുരസ്‌ക്കാര വേളയില്‍ അവാര്‍ഡ് സ്വീകരിക്കാതെ പ്രതിഷേധിച്ചവരെ അപമാനിക്കുന്ന രീതിയില്‍ അവാര്‍ഡ് ഏറ്റുവാങ്ങിയ യേശുദാസിനെ പരിഹസിച്ചും കുറ്റപ്പെടുത്തിയും ധാരാളം ആളുകള്‍ രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തിലൊരാളായിരുന്നു തിലകന്റെ മകന്‍ ഷമ്മി തിലകന്‍. യൂ ടു ദാസേട്ടാ എന്നായിരുന്നു ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ പോസ്റ്റിന്റെ താഴെ ദേശീയ പുരസ്‌ക്കാരത്തെക്കുറിച്ചു പറയാന്‍ ഷമ്മിയാരാണ് എന്നു ചോദിച്ചയാള്‍ക്ക് നിങ്ങള്‍ എന്നെ ഉദ്ദേശിച്ചാണ് പറഞ്ഞത് എങ്കില്‍ ഞാന്‍ പെരുന്തച്ചന്റെ മകന്‍ എന്നായിരുന്നു ഷമ്മിയുടെ മറുപടി.

1990 ലെ പുറത്തിറങ്ങിയ പെരുന്തച്ചനിലെ അഭിനയത്തിനു ഷമ്മിയുടെ പിതാവും മലയാളത്തിലെ അതുല്യ നടനുമായ തിലകന് ദേശീയ അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നു എങ്കിലും ലഭിച്ചില്ല. ആ വര്‍ഷം അഗ്‌നിപഥിലെ അഭിനയത്തിന് അമിതാഭ് ബച്ചനായിരുന്നു അവാര്‍ഡ് ലഭിച്ചത്. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിരുന്നു. തിലകനായിരുന്നു എങ്കില്‍ പുരസ്‌ക്കാരം സ്വീകരിക്കുമായിരുന്നു എന്നു പറഞ്ഞയാളോടു തന്റെ അച്ഛനെ തനിക്ക് അറിയാവുന്ന പോലെ മാറ്റാര്‍ക്കും അറിയില്ല എന്നായിരുന്നു ഷമ്മിയുടെ മറുപടി.

 

Related posts