കൊച്ചി: വിവാഹാലോചന വന്നതു കൊണ്ടു മാത്രമാണ് വരനാണെന്നു പറഞ്ഞു പരിചയപ്പെടുത്തിയ ആളുമായി സംസാരിച്ചതെന്നു ഷംന കാസിം. റഫീക്കിന്റെ ഭാര്യ ഉയർത്തിയ ആരോപണങ്ങൾക്കു മറുപടി പറയുകയായിരുന്നു ഷംന.
അന്‍വര്‍ എന്നായിരുന്നു ഇയാൾ പേരു പറഞ്ഞത്. ഇയാളുടെ പിതാവും അമ്മയും സഹോദരിയും സംസാരിച്ചു. ചെറുക്കനും പെണ്ണും സംസാരിക്കണമല്ലോ. എനിക്കു വേദനിക്കുന്ന കാര്യം എന്തെന്നാൽ ഇയാളും സംഘവും സംഘടിതമായി ഒരു കുടുംബത്തെ മുഴുവന്‍ ചതിക്കുകയായിരുന്നു.
ഇതൊരു തട്ടിപ്പാണെന്നു എങ്ങനെ മനസിലാക്കും. വിവാഹാലോചനയോടു പ്രതികരിച്ച കുടുംബത്തെ തട്ടിപ്പിൽപെടുത്താൻ ഇവര്‍ കൂട്ടം കൂടി പ്രവര്‍ത്തിക്കുകയായിരുന്നു. ഈ സംഘത്തില്‍ സ്ത്രീകളുമുണ്ട്. ഇവര്‍ നല്കിയ വിലാസപ്രകാരം ഒരു കുടുംബമുണ്ട്.
അതു കൊണ്ടു വിശ്വസിച്ചു. തട്ടിപ്പ് സംഘം പണം ആവശ്യപ്പെട്ടപ്പോഴാണ് തനിക്ക് സംശയം തോന്നിയത്. അവര്‍ വരാമെന്നു പറഞ്ഞ ദിവസമൊന്നും വീട്ടിലേക്കു വന്നതുമില്ല. ഇതോടെ തട്ടിപ്പാണെന്നു ബോധ്യമായി. മാധ്യമ ഇന്റർവ്യൂവിൽ ഷംന പറഞ്ഞു.