ഷംന കാസിം ബ്ലാക്ക്മെയില്‍ കേസ് ഞെട്ടിപ്പിക്കുന്നതെന്ന് മന്ത്രി ഏ.കെ. ബാലന്. അപ്രിയമായ ഒട്ടേറെ കാര്യങ്ങള്‍ സിനിമമേഖലയില്‍ ഉണ്ടെന്നും അദേഹം പറഞ്ഞു. ചിലതു കണ്ടതിലും കേട്ടത്തിലും കൂടുതലാണ്. ഇത്തരം പ്രവണതകള്‍ക്കെതിരേ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ഇതേ സമയം കേസിന്റെ അന്വേഷണം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്. ഷംന കാസിമിനെ തട്ടികൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെടാന്‍ പദ്ധതി ഇട്ട സംഘം നേരെത്തെ 20ലേറെ യുവതികളെ പറ്റിച്ചു പണവും സ്വര്‍ണവും തട്ടിയെടുത്തിട്ടുണ്ട്.
സ്വര്‍ണാഭരണങ്ങളില്‍ ചിലതു പണയപ്പെടുത്തിയെന്നാണ് പ്രതികളുടെ മൊഴി. കളവു സ്വര്‍ണം വാങ്ങിയ ഒരാള്‍ കേസില്‍ പ്രതിയാകും. ഒൻപത് പവന് സ്വര്‍ണം ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.
കേസില്‍ 11 പ്രതികളാണ് ഉള്ളത്. ഇവരില്‍ ഒരാള്‍ കോവിഡ് ബാധിച്ചു ചികിത്സയില്‍ ആണ്. കസ്റ്റഡിയില്‍ ഉള്ള പ്രതികളുടെ തെളിവെടുപ്പും ഉടന്‍ നടക്കും. പ്രതികള്‍ നടിയെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയിട്ടിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഷംനയേയും കുടുംബത്തേയും ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു പ്രതികളുടെ ആദ്യത്തെ ശ്രമം. ആ ശ്രമം പരാജയപ്പെട്ടപ്പോള്‍ ആണ് തട്ടിക്കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടത്. കൂടുതല്‍ താരങ്ങളെ കെണിയില്പ്പെടുത്താനും പ്രതികള്‍ ശ്രമിച്ചിരുന്നതായും പോലീസ് വ്യക്തമാക്കുന്നു.
അതേസമയം ബ്ലാക്ക് മെയില്‍ കേസില്‍ ഷംനയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പോലീസ് ഹൈദാരാബാദില്‍ നിന്നെത്തി ക്വാറന്റൈനില്‍ കഴിയുന്ന ഷംനയുടെ മൊഴിയെടുത്തത