ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ചവർക്കെതിരേ നിയമനടപടി സ്വീകരിച്ച ഷംന കാസിമിനെ പ്രശംസിച്ചു മലയാള സിനിമയിലെ വനിതാകൂട്ടായ്മ രംഗത്തെത്തി.
ഷംനയുടെ നീക്കം സമൂഹത്തിലെ കുറ്റകൃത്യങ്ങളുടെ വ്യാപ്തി തുറന്നു കാണിച്ചിരിക്കുകയാണെന്നും ഈ സാഹചര്യത്തിൽ ഹേമ കമ്മിഷൻ റിപ്പോർട്ടും സ്പെഷൽ റിപ്പോർട്ടും സ്പെഷൽ ട്രിബ്യൂണലും സർക്കാരിന്റെ അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്നുവെന്നും ഡബ്ല്യുസിസി ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചു.