ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ നടിയാണ് ഷംന കാസിം. മികച്ച അഭിനേത്രിയെന്ന് പേരെടുക്കാനായെങ്കിലും പലപ്പോഴും സഹനടി റോളില്‍ ഒതുങ്ങാനായിരുന്നു ഷംനയുടെ വിധി. ഇതോടെ മലയാളം വിട്ട് തമിഴിലേക്ക് കൂടുമാറുകയും ചെയ്തു അവര്‍. പൂര്‍ണയെന്ന പേരും സ്വീകരിച്ചു. അടുത്തിടെ ഒരു സിനിമയുടെ ഓഡിയോ ലോഞ്ചില്‍ അവര്‍ പൊട്ടിക്കരഞ്ഞിരുന്നു. താന്‍ സിനിമ വിടാന്‍ തീരുമാനിച്ച നിമിഷങ്ങളെക്കുറിച്ച് പറ്ഞ്ഞുകൊണ്ടായിരുന്നു അത്. ഇപ്പോള്‍ ഷംന വീണ്ടും വെടിപൊട്ടിച്ചിരിക്കുന്നു.
അതേസമയം, മലയാളത്തിലെ ഒരു പ്രമുഖ നടനുമായി ഷൂട്ടിംഗ് സെറ്റില്‍വച്ച് ഉടക്കിയതാണ് ഷംനയ്ക്കു വിനയായതെന്നാണ് സൂചന. ഇതാണ് ഷംനയുടെ അവസരങ്ങള്‍ കുറയാന്‍ കാരണമെന്നാണ് അണിയറ വര്‍ത്തമാനം. എന്നാല്‍ നടന്റെ പേര് വെളിപ്പെടുത്താന്‍ നടി തയാറായേക്കില്ലെന്നാണ് സിനിമാലോകം പറയുന്നത്. മലയാളത്തില്‍ ഇനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും നൃത്തത്തിനു കൂടുതല്‍ പ്രാധാന്യം നല്കാനാണ് താല്പര്യമെന്നും ഷംന പറഞ്ഞിരുന്നു.
എത്രയൊക്കെ അഭിനയശേഷി ഉണ്ടായാലും മലയാള സിനിമയില്‍ വളരാനോ രക്ഷപ്പെടാനോ സാധിക്കില്ല. കാരണം അതിനു ഗോഡ്ഫാദറും ഭാഗ്യവും കൂടി തുണയ്ക്കണം. ഗോഡ്ഫാദര്‍ ഇല്ലാത്തത് തനിക്ക് ഏറെ നഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ട്. മലയാളത്തില്‍ തന്നെ ഒതുക്കാനും തനിക്ക് അവസരങ്ങള്‍ നിഷേധിക്കാനുമായി ഒരു ലോബി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. മലയാളത്തില്‍ എന്നല്ല ഒരു ഭാഷയിലും താന്‍ രക്ഷപ്പെടരുതെന്നാണ് ഈ ലോബി ആഗ്രഹിക്കുന്നത്. മലയാളത്തില്‍ തന്നെ ഒതുക്കിയപ്പോഴാണ് തമിഴിലേക്ക് ചേക്കേറിയത്. അവിടെ പൂര്‍ണ എന്ന പേരില്‍ അഭിനയം ആരഭിച്ചു. പക്ഷേ മലയാളി ലോബി അവിടെയും ഇടങ്കോലിട്ട് തനിക്ക് അവസരങ്ങള്‍ നിഷേധിച്ചു. താന്‍ അഹങ്കാരിയാണെന്നു പറഞ്ഞാണ് എല്ലാ ഭാഷയിലും ഈ ലോബി ഒതുക്കിക്കളയുന്നതെന്നും ഷംന ഒരു അഭിമുഖത്തില്‍ പറയുന്നു.
എന്നിട്ടും എന്ന ചിത്രത്തിലൂടെയാണ് ഷംന സിനിമയില്‍ എത്തുന്നത്. പിന്നീട് ഡിസംബര്‍, പച്ചക്കുതിര, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. അമ്മൈ, അര്‍ജുനന്‍ കഥളി, പടം പേസും എന്നീ തമിഴ് ചിത്രങ്ങളും ഒരു തെലുങ്ക് ചിത്രവുമാണ് ഷംന കാസിന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍. തെലുങ്ക് ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നു വരികയാണ്. രാജേഷ് പിള്ള സംവിധാനം ചെയ്ത മിലിയാണ് ഷംന കാസിം ഒടുവില്‍ അഭിനയിച്ച മലയാളം ചിത്രം.