റിയാലിറ്റി ഷോയിലുടെ എത്തി സിനിമയില്‍ സജീവമായ താരമാണ് ഷംന കാസിം. സിനിമയിലെത്തിയതോടെ ഗോസിപ്പു കോളങ്ങളിലെ സ്ഥിര സാന്നിധ്യമായി മാറി ഷംന. നടിയുടെ വിവാഹം കഴിഞ്ഞെന്നും ലിവിംഗ് ടുഗെതര്‍ ആണെന്നും ഇടയ്ക്കു വാര്‍ത്ത പരന്നു. വിവാഹ വിശേഷങ്ങളെക്കുറിച്ച് അടുത്തിടെ ഒരു ടിവി പരിപാടിയില്‍ അവര്‍ മനസുതുറന്നു.
മമ്മി രാവിലെയും ഉച്ചയ്ക്ക് രാത്രി ഭക്ഷണം തരുന്നതു പോലെയാണ് കല്യാണത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത്. പടച്ചോന്‍ എനിക്ക് വിധിച്ചിട്ടുണ്ടെങ്കില്‍ കല്യാണം എന്തായാലും നടക്കും. കല്യാണം കഴിക്കും അന്ന് എന്ന് എനിക്കു പറയാന്‍ പറ്റില്ല. വരുന്ന ആലോചനകള്‍ക്ക് എന്റെ കാസ്റ്റ് ഒരു പ്രശ്നമാണ്. എല്ലാം നിര്‍ത്തണം. ഡാന്‍സ് നിര്‍ത്തണം, അഭിനയിക്കരുത്. ഞങ്ങള്‍ക്ക് ഇഷ്ടാവുന്നതിന് അവര്‍ അങ്ങനെയാരു അജണ്ട വയ്ക്കും. ചെക്കന്റെ ഇഷ്ടം മാത്രമല്ലല്ലോ കല്യാണത്തില്‍- ഷംന പറഞ്ഞു.
ഷംനയെ വളരെ ഇഷ്ടമുള്ള അന്യമതത്തില്‍ നിന്നുള്ള ഒരാള്‍ വന്നാല്‍ എന്തുചെയ്യുമെന്ന ചോദ്യത്തിന് തനിക്കു പ്രശ്നമില്ലെന്നും എന്നാല്‍ മമ്മിയെ ഒരിക്കലും വേദനിപ്പിക്കാനാവില്ലെന്നും മമ്മിയുടെ സന്തോഷമാണ് വലുതെന്നും ഷംന. ഇപ്പോള്‍ വീട്ടിലെല്ലാവരും തന്റെ വിവാഹത്തിനായി കാത്തിരിക്കുകയാണ്. കുടുംബാംഗങ്ങളായ നാലു പേര്‍ക്ക് വിവാഹക്കാര്യം വിട്ടുകൊടുത്തിരിക്കുയാണെന്നും ഷംന വ്യക്തമാക്കി.