സിനിമലോകത്ത് തനിക്കു വന്ന അപമാനവും അവഗണനയും തുറന്നുപറഞ്ഞ് നടി ഷംന കാസീം. മിഷ്കിന്‍ സംവിധാനം ചെയ്യുന്ന സവരക്കത്തി സിനിമയുടെ ഓഡിയോ ലോഞ്ചിംഗ് ചടങ്ങിനിടെയാണ് നടി പൊട്ടിക്കരഞ്ഞത്. തനിക്ക് അവസരം നല്‍കിയ മിഷ്കിന് നന്ദി പറഞ്ഞുകൊണ്ടാണ് ഷംന കാസിം സംസാരിച്ചു തുടങ്ങിയത്. ഞാനൊരു നര്‍ത്തകിയാണ്. കേരളത്തില്‍ ജനിച്ച് വളര്‍ന്ന പെണ്‍കുട്ടി. സിനിമയില്‍ വരണം അഭിനയിക്കണം എന്നൊന്നുമുള്ള ചിന്തയേ ഉണ്ടായിരുന്നില്ല. പക്ഷെ സിനിമയില്‍ എത്തി. എന്നാല്‍ പടം ഹിറ്റായാല്‍ മാത്രമേ നായികമാര്‍ക്ക് മുന്നേറാന്‍ കഴിയൂയെന്ന് മനസിലായി. കഴിവ് മാത്രം പോര.
സിനിമയില്‍ കഴിവിനേക്കാളുപരി ഭാഗ്യത്തിന് നല്ല സ്ഥാനമുണ്ടെന്ന് താന്‍ പിന്നീടാണ് മനസിലാക്കുന്നത്. വിജയിക്കുന്ന ചിത്രങ്ങളുടെ ഭാഗമായാല്‍ മാത്രമേ പിടിച്ചുനില്‍ക്കാന്‍ സാധിക്കുകയുള്ളു. അതോടെ സിനിമ വേണ്ട എന്ന തീരുമാനമെടുത്തെന്നും ഷംന പറയുന്നു. നൃത്തത്തിനോടായിരുന്നു തനിക്ക് എപ്പോഴും താല്‍പര്യം. സിനിമയോട് വിടപറഞ്ഞ് നൃത്താധ്യാപികയാകാന്‍ തീരുമാനിക്കുന്ന അവസരത്തിലാണ് തന്റെ തെലുങ്ക് ചിത്രം വിജയിക്കുന്നത്. അങ്ങനെയാണ് വീണ്ടും വീണ്ടും സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നത്ഷംന വേദിയില്‍ പറഞ്ഞു.
താന്‍ നടിയാകണമെന്ന് ഏറെ ആഗ്രഹിച്ചത് അമ്മയാണ്- കണ്ണീരണിഞ്ഞുകൊണ്ട് ഷംന പറഞ്ഞു. സവരക്കത്തിയുടെ ടീസര്‍ കാണുമ്പോള്‍ അമ്മ കരയുന്നുണ്ടായിരുന്നു. അമൃത ടിവിയുടെ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ ഷംന മോഹന്‍ലാല്‍ ചിത്രമായ അലിഭായിയിലൂടെയാണ് അഭിനയലോകത്തെത്തുന്നത്. ഷംനയുടെ വാക്കുകള്‍ കേള്‍ക്കൂ…