സോറി, ഷംന ഇതിലില്ല ! മലയാള സിനിമയില്‍ നിന്ന് എന്നെ ഒഴിവാക്കാന്‍ അവര്‍ ശ്രമിച്ചിരുന്നു; സിനിമയില്‍ തന്റെ പ്രതിയോഗിയെക്കുറിച്ച് തുറന്നു പറഞ്ഞ് ഷംനാ കാസിം

ചിന്ന അസിന്‍ എന്നു വിളിപ്പേരുള്ള നടിയാണ് ഷംന കാസിം. അസിന്‍ വിവാഹം കഴിഞ്ഞതോടെ സിനിമയില്‍ അത്ര സജീവമല്ലെങ്കിലും ഷംന തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. തന്റെ പുതിയ ചിത്രമായ കൊടിവീരന്റെ വിശേഷങ്ങള്‍ താരം പങ്കു വയ്ക്കുകയും ചെയ്തു. പുതിയ സിനിമയ്ക്കു വേണ്ടി മുടി മൊട്ടയടിച്ചതിനെക്കുറിച്ചു പറയുകയായിരുന്നു ഷംന.” മുടി മൊട്ടയടിച്ചപ്പോള്‍ ഡാഡിക്കു പോലും ആദ്യം മനസിലായില്ല. മൊട്ടയടിച്ചു കഴിഞ്ഞു വീട്ടീലേക്കുളള ആദ്യ വരവ് രാത്രിയിലായിരുന്നു. ഞാന്‍ ഒരു പുതിയ സര്‍വന്റിനെ കൊണ്ടുവരാമെന്നു പറഞ്ഞിരുന്നു. ഡാഡി കാസിം ദൂരെ നിന്ന് എന്നെ കണ്ടപ്പോള്‍ കരുതിയത് പുതിയ ജോലിക്കാരിയായിരിക്കും എന്നാണ്. പിന്നെ, അടുത്തു വന്നപ്പോ ”അയ്യോ… ഇതെന്റെ മോളാണോ?” എന്നു പറഞ്ഞ് കുറേ നേരം നോക്കിനിന്നു”.ഒരു പ്രമുഖ മാഗസിനു നല്‍കിയ അഭിമുഖത്തിലായിരുന്നു നടി ഇക്കാര്യം പറഞ്ഞത്.

ഞാന്‍ മുടി വെട്ടി എന്ന വാര്‍ത്ത വന്നപ്പോ ആദ്യാമാരും വിശ്വസിച്ചില്ല. മുടി മുറിച്ചതിനുശേഷം എന്നെ കണ്ടിട്ട് പലര്‍ക്കും മനസ്സിലായില്ല. ചിത്ര ചേച്ചിയേയും ഭര്‍ത്താവിനേയും എയര്‍പോര്‍ട്ടില്‍ വച്ചു കണ്ടു. അടുത്തു പോയി നിന്നിട്ടും ചേച്ചി അപരിചിതരോട് ചിരിക്കും പോലെ ചിരി. അപ്പോള്‍ ഞാന്‍ അടുത്തു പോയി ചോദിച്ചു ‘എന്നെ മനസ്സിലായില്ലേ?’ ചേച്ചി ഞെട്ടിപ്പോയി ‘അയ്യോ… ഇത് ഷംനയായിരുന്നോ?’. നടി സ്‌നേഹ കണ്ടിട്ട് ചിണുങ്ങാന്‍ തുടങ്ങി, ‘എനിക്കും ഇതുപോലെ മുടി വെട്ടണം….’ എന്നു പറഞ്ഞ്. മഞ്ജു ചേച്ചിയാണ് ഏറ്റവും അഭിനന്ദിച്ചത്. ‘ലെറ്റ് മി ഡൈജസ്റ്റ് ദിസ് ഫസ്റ്റ്. നിന്നെ കാണാന്‍ നല്ല സുന്ദരിയായിരിക്കുന്നു’. സുരാജ് ഏട്ടനെ കണ്ടപ്പോള്‍ അദ്ദേഹം ഭയങ്കര ആര്‍ട്ടിഫിഷലായി ഒരു ചിരി. അപ്പോഴേ എനിക്ക് കാര്യം മനസ്സിലായി. എന്നെ മനസ്സിലായില്ലെന്ന്. പിന്നെ പറഞ്ഞപ്പോ ശരിക്കും ഞെട്ടി.

മലയാളത്തില്‍ തനിക്ക് ബ്രേക്ക് ത്രൂ ലഭിച്ച പടമാണ് ചട്ടക്കാരി. എന്നിട്ടും പലപ്പോഴും മലയാളത്തില്‍ കാസ്റ്റിങ് കഴിഞ്ഞ് സിനിമ തുടങ്ങാറാകുമ്പോള്‍ സോറി, ഷംന ഇതിലില്ല എന്നു പറയുന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആരാണ് മലയാളത്തില്‍ എന്റെ ശത്രു എന്നെനിക്കറിയില്ല, പക്ഷേ, ആരോ ഉണ്ട്. ഇനി എന്റെ ആറ്റിറ്റിയൂഡാണോ, മുഖമാണോ മലയാളത്തിനു ചേരാത്തത് എന്നും അറിയില്ല. ഓടാത്ത പടങ്ങളില്‍ പേരിനുവേണ്ടി മാത്രം അഭിനയിക്കാന്‍ ഏതായാലും താല്‍പര്യമില്ല. അന്യഭാഷകളില്‍ നല്ല റോളുകള്‍ കിട്ടുന്നുണ്ട്. അതുകൊണ്ട് അവിടെ സജീവമാകുന്നു എന്നു മാത്രം. നല്ല റോളുകള്‍ വരാത്തതു കൊണ്ടു തന്നെയാണ് മലയാളത്തില്‍ അഭിനയിക്കാത്തതെന്നും ഷംന വ്യക്തമാക്കി.

 

Related posts