പൊന്നോമനയുടെ മുഖം ആദ്യമായി കാണിച്ച് നടി ഷംന കാസിം. ഇതാ ഞങ്ങളുടെ രാജകുമാരൻ എന്നാണ് കുഞ്ഞിന്റെ ചിത്രത്തിനൊപ്പം ഷംന കുറിച്ചിരിക്കുന്നത്. മകനെ ചേർത്തുപിടിച്ച് ചുംബിക്കുന്ന ഷംനയുടെയും ഭർത്താവ് ഷാനിദിനെയും ചിത്രത്തിൽ കാണാം.
ഹംദാൻ എന്നാണ് കുഞ്ഞിന് ദന്പതികൾ നൽകിയ പേര്. മാതൃദിനത്തിൽ ഷംന പങ്കുവച്ച കുഞ്ഞിന്റെ ചിത്രത്തിൽ മുഖം വ്യക്തമായിരുന്നില്ല.
നിരവധി പേരാണ് കുഞ്ഞിന്റെ മുഖം കാണിക്കണമെന്ന് ആവശ്യപ്പെട്ട് ഷംനയുടെ ഇൻസ്റ്റഗ്രാമിൽ കമന്റുമായെത്തിയത്.
കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഷംനയുടെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സിഇഒ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭര്‍ത്താവ്. കണ്ണൂർ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയാകുന്നത്.