റിലീസിനൊരുങ്ങുന്ന മമ്മൂട്ടിയുടെ സേതു ചിത്രം കുട്ടനാടൻ ബ്ലോഗിന്റെ ചിത്രീകരണത്തിനിടെയുണ്ടായ തനിക്കുണ്ടായ ബുദ്ധിമുട്ട് തുറന്നു പറഞ്ഞ് നടി ഷംനാ കാസിം.
പോലീസുദ്യോഗസ്ഥയായ നീന എന്നു പേരുള്ള തന്റെ കഥാപാത്രം മമ്മൂട്ടിയോട് “എഴുന്നേൽക്കടോ’ എന്ന് പറയുന്ന രംഗം സിനിമയിലുണ്ട്. എന്നാൽ എനിക്ക് മമ്മൂട്ടിയോട് അങ്ങനെ പറയുവാൻ സാധിക്കില്ലായിരുന്നു.
സംവിധായകനോടും മമ്മൂട്ടിയോടും എനിക്ക് ഇതു ചെയ്യാൻ സാധിക്കില്ലെന്നു പറഞ്ഞു. എന്നാൽ സേതു ചേട്ടനും മമ്മുക്കയും എനിക്ക് ധൈര്യം പകർന്നു. അതുകൊണ്ടു മാത്രമാണ് ആ രംഗം ചിത്രീകരിക്കുവാൻ എനിക്ക് സാധിച്ചത്. ഷംന പറഞ്ഞു.
സണ്ണി വെയ്ൻ, ആദിൽ ഇബ്രാഹിം, സഞ്ജു ശിവറാം, ജേക്കബ് ഗ്രിഗറി, ഷഹീൻ സിദ്ധിഖ്, നെടുമുടി വേണു എന്നിവരും മറ്റ് പ്രധാനവേഷങ്ങളെ അവതരിപ്പിക്കുന്നു. അനന്തവിഷന്റെ ബാനറിൽ പി. മുരളീധരനും ശാന്താ മുരളീധരനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.