ലു​ക്കാ​ണോ പ്ര​ശ്നം ? ഷം​ന പ​റ​യു​ന്നു…

ഒ​രു​പി​ടി ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ ന​ടി​യാ​ണ് ഷം​ന കാ​സിം. മ​ല​യാ​ള​ത്തി​നു പു​റ​മേ മ​റു​ഭാ​ഷ​ക​ളി​ലും തി​ള​ങ്ങാ​ൻ ഷം​ന​യ്ക്ക് ക​ഴി‌​ഞ്ഞു.

ഇ​പ്പോ​ഴി​താ, മ​റ്റു ഭാ​ഷ​ക​ളി​ല്‍ ല​ഭി​ക്കു​ന്ന​തു പോ​ലെ ന​ല്ല റോ​ളു​ക​ള്‍ മ​ല​യാ​ള​ത്തി​ല്‍ ല​ഭി​ക്കാ​ത്ത​തി​ല്‍ ത​നി​ക്ക് അ​ദ്ഭു​തം തോ​ന്നു​ന്നു​വെ​ന്ന് പ​റ​യു​ക​യാ​ണ് ന​ടി.

ചി​ല മ​ല​യാ​ളം സി​നി​മ​ക​ള്‍ കാ​ണു​മ്പോ​ള്‍ അ​തി​നെ​പ്പ​റ്റി ചി​ന്തി​ക്കാ​റു​ണ്ടെ​ന്നും ഇ​തെ​ല്ലാ​യ്പ്പോ​ഴും ത​നി​ക്കൊ​രു ചോ​ദ്യ​ചി​ഹ്ന​മാ​ണെ​ന്നും ഷം​ന കൂ​ട്ടി​ച്ചേ​ർ​ത്തു.

“ജോ​സ​ഫ് സി​നി​മ​യു​ടെ ത​മി​ഴ് റീ​മേ​ക്ക് ത​ന്നെ എ​ടു​ക്കു​ക. അ​ഭി​ന​യ കേ​ന്ദ്രീ​കൃ​ത​മാ​യ ക​ഥാ​പാ​ത്ര​മാ​ണ് ഞാ​ന്‍ ചെ​യ്യു​ന്ന​ത്.

ഇ​ത് എ​നി​ക്ക് ത​മി​ഴി​ല്‍ ചെ​യ്യാ​മെ​ങ്കി​ല്‍ എ​ന്തു​കൊ​ണ്ട് മ​ല​യാ​ള​ത്തി​ല്‍ ചെ​യ്തു കൂ​ടാ? എ​നി​ക്കി​തു​വ​രെ ഇ​തി​നൊ​രു ഉ​ത്ത​രം ല​ഭി​ച്ചി​ട്ടി​ല്ല.

ചി​ല​ര്‍ എ​ന്നോ​ട് പ​റ​ഞ്ഞ​ത് ഞാ​ന്‍ ഒ​രു​പാ​ട് സ്റ്റേ​ജ് ഷോ​ക​ള്‍ ചെ​യ്യു​ന്ന​തു കൊ​ണ്ടും എ​ന്നെ കാ​ണാ​ന്‍ മ​ല​യാ​ളി​യെ പോ​ല​ല്ലാ​ത്ത​തു കൊ​ണ്ടാ​ണെ​ന്നു​മൊ​ക്കെ​യാ​ണ്..’- ഷം​ന പ​റ​യു​ന്നു.

Related posts

Leave a Comment